Mani tingal deebam

മണി തിങ്കള്‍ ദീപം
Year
Language

മണിത്തിങ്കൾ ദീപം തെളിയും മാംഗല്യരാത്രിയായ്
മിഴിച്ചെപ്പിനുള്ളിൽ കനവിൻ മലർപൂക്കും വേളയായ്
മനസ്സിന്റെ പന്തൽ നിറയെ മദം പെയ്ത രാഗമഴയായ് (2)
തരളമീ തബലയിൽ തകധിമി തരംഗമായ്
വിഷ് യൂ ഹാപ്പി ലൈഫ് സ്വീറ്റി മാരീഡ് ലൈഫ് (2)
(മണിത്തിങ്കൾദീപം...)

ചന്ദനവിരലാൽ നീയെൻ കരളിൻ തംബുരു തഴുകും സാന്ദ്രനിമിഷം
വർണ്ണപ്പൂക്കൾ വാരിവിതറും വളർമതിയുണരും യാമമായ് (2)
പടർന്നേറുമേതോ പതംഗം പോലെ നാം ആ...ആ
പടർന്നേറുമേതോ പതംഗം പോലെ നാം
പകൽ ചാഞ്ഞ നീലമുകിലിൻ നിഴലണി പവിഴ ദ്വീപിൽ
വിഷ് യൂ ഹാപ്പി ലൈഫ് സ്വീറ്റി മാരീഡ് ലൈഫ് (2)
(മണിത്തിങ്കൾദീപം...)

അമ്പിളി മുകുളം നെഞ്ചിലുണരും കുമ്പിളിൽ നിറയെ രാഗമധുരം
തംബുരു തമ്മിൽ തമ്മിൽ ആദ്യരാവിൽ പങ്കിടുമലിവിൻ യാമമായ് (2)
അലിഞ്ഞാലും തീരാസുഗന്ധം പോലെ നാം................
അലിഞ്ഞാലും തീരാസുഗന്ധം പോലെ നാം
ആ....ആ...

maṇittiṅgaḽ dībaṁ tĕḽiyuṁ māṁgalyarātriyāy
miḻiccĕppinuḽḽil kanavin malarbūkkuṁ veḽayāy
manassinṟĕ pandal niṟayĕ madaṁ pĕyda rāgamaḻayāy (2)
taraḽamī tabalayil tagadhimi taraṁgamāy
viṣ yū hāppi laiph svīṭri mārīḍ laiph (2)
(maṇittiṅgaḽdībaṁ...)

sandanaviralāl nīyĕn karaḽin daṁburu taḻuguṁ sāndranimiṣaṁ
varṇṇappūkkaḽ vārividaṟuṁ vaḽarmadiyuṇaruṁ yāmamāy (2)
paḍarnneṟumedo padaṁgaṁ polĕ nāṁ ā...ā
paḍarnneṟumedo padaṁgaṁ polĕ nāṁ
pagal sāñña nīlamugilin niḻalaṇi paviḻa dvībil
viṣ yū hāppi laiph svīṭri mārīḍ laiph (2)
(maṇittiṅgaḽdībaṁ...)

ambiḽi muguḽaṁ nĕñjiluṇaruṁ kumbiḽil niṟayĕ rāgamadhuraṁ
taṁburu tammil tammil ādyarāvil paṅgiḍumalivin yāmamāy (2)
aliññāluṁ tīrāsugandhaṁ polĕ nāṁ................
aliññāluṁ tīrāsugandhaṁ polĕ nāṁ
ā....ā...