ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാ നാളും ഉല്ലാസം
നിറഞ്ഞുവാഴും നേരം ഇവളെന്നും തോഴി
സ്വരം തെളിഞ്ഞു പാടും നേരം ഇവളേതോ ദേവി
കളിക്കൂടു്...കിളിക്കൂടു്...ഞങ്ങള്‍ താമസിക്കും വീടു്..
ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാ നാളും ഉല്ലാസം
വിണ്ണിന് കുടക്കീഴില് ഒന്നായ്ത്തീരും ഞങ്ങള്‍
മണ്ണിന് വരമെല്ലാം ഒന്നായ് നേടും ഞങ്ങള്‍
മൂലോക നന്മകള് മുത്താക്കി മാറ്റും
മൂവന്തിത്താലവും പൂകൊണ്ടു മൂടും
തങ്കനിലാവിന് പായനിവര്ത്തും താരാട്ടല്ലോ സ്നേഹം
ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാ നാളും ഉല്ലാസം
മുത്തും മുടിപ്പൊന്നും ചൂടാനായ് നീ വന്നൂ
ചിത്തം മലരാക്കും പത്തരമാറ്റായ് നിന്നൂ
പാടാത്ത പാട്ടിലും പ്രാണന്റെ താളം
കാണാത്ത രാവിലും കര്‍പ്പൂരനാളം
കുഞ്ഞാറ്റക്കിളിക്കുമ്മ കൊടുക്കാന്‍ കൂടണയുന്നൂ സ്നേഹം
(ഒന്നാം തുമ്പീ...)