മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും
മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ..
ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ..
ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ..
സ്വപ്നസൗകുമാര്യം നീ..
നിറയും എന്നില്‍ നിറയും.. നിന്റെ
നീഹാരാര്‍ദ്രമാം അംഗരാഗം.. അംഗരാഗം...
മദന നര്‍ത്തന ശാലയിലുണരും മൃദു മൃദംഗം നീ..
പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ..
പുഷ്പപാനപാത്രം നീ...
അലിയും.. എന്നില്‍ അലിയും..നിന്റെ
അന്യാധീനമാം അഭിനിവേശം..അഭിനിവേശം..
mandasamīranil ŏḻugiyŏḻugiyĕttuṁ indrasābaṁ nī..
mandasmidaṅṅaḽ māḍiviḽikkuṁ indugobaṁ nī..
januvarikkuḽir sandriga mugaruṁ jaladaraṁgaṁ nī..
śilagaḽ tāne śilbamāguṁ saugumāryaṁ nī..
svapnasaugumāryaṁ nī..
niṟayuṁ ĕnnil niṟayuṁ.. ninṟĕ
nīhārārdramāṁ aṁgarāgaṁ.. aṁgarāgaṁ...
madana narttana śālayiluṇaruṁ mṛdu mṛdaṁgaṁ nī..
praṇayabhṛṁgaṁ suṇḍil muttuṁ pānabātraṁ nī..
puṣpabānabātraṁ nī...
aliyuṁ.. ĕnnil aliyuṁ..ninṟĕ
anyādhīnamāṁ abhiniveśaṁ..abhiniveśaṁ..