Mandan dinamit

മണ്ടന്‍ ദിനമിത്
Year
Language

മണ്ടന്‍ ദിനമിതു് മണ്ടന്‍ യുഗമിതു്
മണ്ടന്‍ ഉലകിതു് കണ്ടില്ലേ...
മാറും പഴമകളോലും പുതുമകളേകും
മൊഴിയിതു് കേട്ടില്ലേ...
മൂരാച്ചിമാരേ വഴിമാറൂ നിങ്ങള്‍
മുഖംമൂടി വേണോ മനുഷ്യനു തമ്മില്‍
ഞങ്ങള്‍ മാറ്റും എന്തും കൂട്ടായ്...
ഹേയ്...ഹേയ്...ഹോയ്.....
(മണ്ടന്‍ ദിനമിതു്...)

ഞങ്ങള്‍ തീര്‍ത്തൊരീ ഐക്യമുന്നണി
കാട്ടും കാട്ടും ആള്‍ബലം..
നാവുയർ‌ത്തിയും കൈയുയർ‌ത്തിയും
നേടും നേടും മോചനം...(ഞങ്ങള്‍...)
സിന്ദാബാദ് ഇൻ‌ക്വിലാബ്...
സിന്ദാബാദ് എന്തിലും..
വിജയം വരെയും സമരം തന്നെ...
നീതികേടിനെതിരേ
ഞങ്ങള്‍ കൊള്ളും മുദ്രാവാക്യം...
(മണ്ടന്‍ ദിനമിതു്...)

പ്രായഭേദമോ സ്വാർത്ഥമോഹമോ
ഇല്ലാ ഇല്ലാ ഞങ്ങളില്‍
ഏതു ചിന്തയും അഗ്നി നാളമായ്
ഒന്നായ് ആളും വേളയില്‍..(പ്രായഭേദമോ...)
പൊട്ടാനോ ചങ്ങല...
കിട്ടാനോ വന്മല....
പൊട്ടാനോ ചങ്ങല...
കിട്ടാനോ വന്മല....
അതിനായ് പൊരുതിപ്പടരും ശക്തി
നേരുകേടിന്‍ നേരേ
ഞങ്ങള്‍ എയ്യും ആഗ്നേയങ്ങള്‍....
(മണ്ടന്‍ ദിനമിതു്...)

maṇḍan dinamidu് maṇḍan yugamidu്
maṇḍan ulagidu് kaṇḍille...
māṟuṁ paḻamagaḽoluṁ pudumagaḽeguṁ
mŏḻiyidu് keṭṭille...
mūrāccimāre vaḻimāṟū niṅṅaḽ
mukhaṁmūḍi veṇo manuṣyanu tammil
ñaṅṅaḽ māṭruṁ ĕnduṁ kūṭṭāy...
hey...hey...hoy.....
(maṇḍan dinamidu്...)

ñaṅṅaḽ tīrttŏrī aikyamunnaṇi
kāṭṭuṁ kāṭṭuṁ āḽbalaṁ..
nāvuyar‌ttiyuṁ kaiyuyar‌ttiyuṁ
neḍuṁ neḍuṁ mosanaṁ...(ñaṅṅaḽ...)
sindābāt in‌kvilāp...
sindābāt ĕndiluṁ..
vijayaṁ varĕyuṁ samaraṁ tannĕ...
nīdigeḍinĕdire
ñaṅṅaḽ kŏḽḽuṁ mudrāvākyaṁ...
(maṇḍan dinamidu്...)

prāyabhedamo svārtthamohamo
illā illā ñaṅṅaḽil
edu sindayuṁ agni nāḽamāy
ŏnnāy āḽuṁ veḽayil..(prāyabhedamo...)
pŏṭṭāno saṅṅala...
kiṭṭāno vanmala....
pŏṭṭāno saṅṅala...
kiṭṭāno vanmala....
adināy pŏrudippaḍaruṁ śakti
nerugeḍin nere
ñaṅṅaḽ ĕyyuṁ āgneyaṅṅaḽ....
(maṇḍan dinamidu്...)