മന്ദമന്ദമെൻ താഴും മുഗ്ദ്ധമാം
മുഖം പൊക്കി സുന്ദര ദിവാകരൻ
ചോദിച്ചു മധുരമായ്;
വല്ലതും പറയുവാൻ ആഗ്രഹിക്കുന്നുണ്ടാവാമില്ലെയോ ?
തെറ്റാണൂഹമെങ്കിൽ ഞാൻ ചോദിച്ചീലാ
മഞ്ഞു തുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു
മാഞ്ഞുപോം കവിൾ തുടുപ്പിളവെയിലെന്നോർത്തേ
മാമക പ്രേമ നിത്യ മൂകമായിരിക്കട്ടെ
കോമളനവിടന്നതൂഹിച്ചാലൂഹിക്കട്ടെ
സ്നേഹത്തിൽ നിന്നില്ലല്ലോ
മറ്റൊന്നും ലഭിച്ചീടാൻ
സ്നേഹത്തിൻ ഫലം സ്നേഹം
ജ്നാനത്തിൻ ഫലം ജ്നാനം
മന്ദമന്ദമെന്‍ (കവിത)
Work
Year
Language
mandamandamĕn dāḻuṁ mugddhamāṁ
mukhaṁ pŏkki sundara divāgaran
sodiccu madhuramāy;
valladuṁ paṟayuvān āgrahikkunnuṇḍāvāmillĕyo ?
tĕṭrāṇūhamĕṅgil ñān sodiccīlā
maññu tuḽḽiyāṇĕnnu bhāviccenānandāśru
māññuboṁ kaviḽ tuḍuppiḽavĕyilĕnnortte
māmaga prema nitya mūgamāyirikkaṭṭĕ
komaḽanaviḍannadūhiccālūhikkaṭṭĕ
snehattil ninnillallo
maṭrŏnnuṁ labhiccīḍān
snehattin phalaṁ snehaṁ
jnānattin phalaṁ jnānaṁ