Mandaarappoo

മന്ദാരപ്പൂ
Year
Language

മന്ദാരപ്പൂവെന്തേ പുലരിയൊടു
കിന്നാരം ചോദിച്ചു - സിന്ദൂരം പോരെന്നോ?
ചൊടിയിതളില്‍ സമ്മാനം വേണന്നോ?
പുഴയിലലകളെഴുതും കവിത കേള്‍ക്കണ്ടേ
കസവു കുടയും ശലഭകളികള്‍ കാണണ്ടേ
ഇളവെയിലിനാല്‍ തളിര്‍നാമ്പുകള്‍ക്ക-
മൃതാന്നമേകണ്ടേ - പോരൂ

(മന്ദാര)

നളിനായക നേര്‍മിഴിബാലേ
കളിയാടുക തേന്‍‌മൊഴി ചാലേ
കളവാണികള്‍ വളകളണിഞ്ഞില-
കരതാളം മേളം.....

ഇളന്തിണ്ണപ്പായയില്‍ രാമകഥ
നുണഞ്ഞുകൊണ്ടാശകള്‍ ചായണം
തൊടിയിലെ വിളകളില്‍ പൊന്നായ് മിന്നാന്‍
മണ്ണിനു വിണ്ണിലെ വര്‍ണ്ണമിണക്കാന്‍
കണ്ണിനു പൊന്‍‌കണി ഭംഗി വിടര്‍ത്താന്‍
തിരിയിടുമുതിര്‍വെട്ടം നിറകതിരണിയട്ടെ
മനസ്സുകള്‍ നിറയട്ടെ

(മന്ദാരപ്പൂവെന്തേ)

മരത്തണല്‍ കുടയായി, താഴെയൊരു
ഗുരുകുലമാകണം - നീയിനി
പുതിയൊരു തലമുറ നന്നായ് വന്നാല്‍
ഉള്ളിലെ നന്മകള്‍ അക്ഷരമുത്തായ്
വെള്ളിവിളക്കായ് നന്മ തിളക്കാന്‍ എരിയുക
കനലന്തിത്തിരകളില്‍ നിള നീന്തി
പകരുക മനഃശാന്തി

(മന്ദാരപ്പൂവെന്തേ)

mandārappūvĕnde pulariyŏḍu
kinnāraṁ sodiccu - sindūraṁ porĕnno?
sŏḍiyidaḽil sammānaṁ veṇanno?
puḻayilalagaḽĕḻuduṁ kavida keḽkkaṇḍe
kasavu kuḍayuṁ śalabhagaḽigaḽ kāṇaṇḍe
iḽavĕyilināl taḽirnāmbugaḽkka-
mṛtānnamegaṇḍe - porū

(mandāra)

naḽināyaga nermiḻibāle
kaḽiyāḍuga ten‌mŏḻi sāle
kaḽavāṇigaḽ vaḽagaḽaṇiññila-
karadāḽaṁ meḽaṁ.....

iḽandiṇṇappāyayil rāmagatha
nuṇaññugŏṇḍāśagaḽ sāyaṇaṁ
tŏḍiyilĕ viḽagaḽil pŏnnāy minnān
maṇṇinu viṇṇilĕ varṇṇamiṇakkān
kaṇṇinu pŏn‌kaṇi bhaṁgi viḍarttān
tiriyiḍumudirvĕṭṭaṁ niṟagadiraṇiyaṭṭĕ
manassugaḽ niṟayaṭṭĕ

(mandārappūvĕnde)

marattaṇal kuḍayāyi, tāḻĕyŏru
gurugulamāgaṇaṁ - nīyini
pudiyŏru talamuṟa nannāy vannāl
uḽḽilĕ nanmagaḽ akṣaramuttāy
vĕḽḽiviḽakkāy nanma tiḽakkān ĕriyuga
kanalandittiragaḽil niḽa nīndi
pagaruga manaḥśāndi

(mandārappūvĕnde)