മന്ദാരം പൂക്കും തൊടിയിലെന്നോ
ശ്രീരാഗം പാടി നി വന്നില്ലേ
ശ്രിഗാരം പാടി നീ പൊൻ വെയിലിൽ
പൊന്നാര്യൻ പാടം കൊയ്തില്ലേ
മംഗല്യ നൂലിഴ പാകി എന്നിൽ
തുടിക്കുന്ന രാവായ് നിറയുകില്ലേ
(മന്ദാരം…… വന്നില്ലേ)
വിടരുന്ന തുമ്പയിൽ വിഷാദമോ
പകർന്നു തന്നൊരു ലാസ്യമോ (2)
തങ്കക്കിനാവുകൾ ചിറകടീച്ചുയരുമെൻ
മന്ദാര വനികയിൽ
നിൻ സ്വരം കേൾക്കാൻ
നിന്നു ഞാൻ വിരഹിയാം ഹംസമായ്
(മന്ദാരം……… വന്നില്ലേ)
കേളികൊട്ടായി… പദമാടുവാൻ
ചമയങ്ങളണിയിക്കാൻ വരുമോ നീ (2)
പരിഭവിക്കാനിനി ഭാവങ്ങളില്ലാ
പദദാരിലണയാം നിനക്കു നൽകാം
പ്രണയിനി ഒന്നാകും നിമിഷം
(മന്ദാരം ………… നിറയുകില്ലേ)