Mandaaram manyanyail

മന്ദാരം മഞ്ഞില്‍
Work
Year
Language

മന്ദാരം മഞ്ഞില്‍ മുങ്ങും യാമം
നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം
പൊന്‍പൂവേ നിന്നുള്ളില്‍ തേടാം
പ്രണയമധുരാഗം
(മന്ദാരം )

പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല്‍ പുളകദാളം
ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന്‍ രതിവൈഭോഗം
ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആനന്ദഭാവം
(മന്ദാരം )

മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ നീപം
ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും
അന്യോനം അങ്ങിനെയൊഴുകുമ്പോള്‍ സുകൃതജന്മം
(മന്ദാരം ) (2)

mandāraṁ maññil muṅṅuṁ yāmaṁ
nĕñjoraṁ saṁgīdattāl sāndraṁ
pŏnpūve ninnuḽḽil teḍāṁ
praṇayamadhurāgaṁ
(mandāraṁ )

pīlikkaṇ koṇil pūttiṟaṅṅuṁ pŏnnomal puḽagadāḽaṁ
sĕmmānaccoppil suṇḍiṇakkuṁ rākkāṭrin radivaibhogaṁ
ālolaṁ pūvuḍal taḻugumboḽ ānandabhāvaṁ
(mandāraṁ )

māṇikyattūval tunniyāro nīrttuṁ nīrviriyil nībaṁ
āgāśappūkkaḽ minnimāyuṁ allīppūmaḻa nanaññuṁ
anyonaṁ aṅṅinĕyŏḻugumboḽ sukṛtajanmaṁ
(mandāraṁ ) (2)