Manavaalan

മണവാളന്‍
Year
Language

മണവാളനടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി
മണവാളനടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി
കുളിര്‍കൊണ്ടു മൂടും മേനിയാകെ
മണമുള്ള തൈലം പൂശെടീ പെണ്ണേ..(3)
തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ
കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ...
(മണവാളനടുക്കുന്ന......)

നിരനിരെ തെങ്ങുകള്‍ പന്തലൊരുക്കുമീ
ചിറയിൻകീഴിലെ ഹൂറിയായ്...ഇവള്‍
സുബര്‍ക്കത്തു് നിന്നും ദുനിയാവിലെപ്പൊഴോ
വഴിതെറ്റി വന്നൊരു അഴകാണു്....
(മണവാളനടുക്കുന്ന......)

ഈ മദനപ്പൂ വിരിയണ കണ്ണുകളു്...ഇന്നു്
മണിമാരന്‍ നീന്തണ കടലുകളു്...(ഈ...)
ഈ മറുകുള്ള മാറിലെ മൊട്ടുകളു്....ഇന്നു്
മണിമാരന്‍ ചൂടണ മുത്തുകളു്....
(മണവാളനടുക്കുന്ന......)

maṇavāḽanaḍukkunna samayamāyi
maṇavāṭṭi tuḍukkunnu kuḽirumāyi
maṇavāḽanaḍukkunna samayamāyi
maṇavāṭṭi tuḍukkunnu kuḽirumāyi
kuḽirgŏṇḍu mūḍuṁ meniyāgĕ
maṇamuḽḽa tailaṁ pūśĕḍī pĕṇṇe..(3)
tailattilivaḽĕ nāṁ kuḽippiccālo
kanagattilivaḽĕ nāṁ ŏḽippiccālo...
(maṇavāḽanaḍukkunna......)

niranirĕ tĕṅṅugaḽ pandalŏrukkumī
siṟayinkīḻilĕ hūṟiyāy...ivaḽ
subarkkattu് ninnuṁ duniyāvilĕppŏḻo
vaḻidĕṭri vannŏru aḻagāṇu്....
(maṇavāḽanaḍukkunna......)

ī madanappū viriyaṇa kaṇṇugaḽu്...innu്
maṇimāran nīndaṇa kaḍalugaḽu്...(ī...)
ī maṟuguḽḽa māṟilĕ mŏṭṭugaḽu്....innu്
maṇimāran sūḍaṇa muttugaḽu്....
(maṇavāḽanaḍukkunna......)