Title (Indic)തെളിഞ്ഞു പ്രേമയമുന വീണ്ടും WorkManaswini Year1968 LanguageMalayalam Credits Role Artist Music MS Baburaj Performer KJ Yesudas Writer P Bhaskaran LyricsMalayalamതെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന് സുന്ദരാധരത്തില്‍ (തെളിഞ്ഞു) പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍ ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍ പ്രണയ ഗാനമൊന്നു പാടാം (തെളിഞ്ഞു) സഖീ നിന് നീല നീല മിഴിയില്‍ തുളുമ്പും പ്രേമസാഗരത്തില്‍ കിനാവിന് തോണിയേറി ഞാന്‍ കേളിയാടുമൊരു ഗാനഗന്ധര്വന് പോല്‍ (തെളിഞ്ഞു) Englishtĕḽiññu premayamuna vīṇḍuṁ kaḻiññu bāṣpamegha varṣaṁ viriññū mandahāsamāṁ sandralekha nin sundarādharattil (tĕḽiññu) piṇakkaṁ tīrnna pūṅguyilugaḽ iṇaṅṅiya kūṭṭinuḽḽil ninnuṁ muḻaṅṅuṁ veṇugānasudha polĕ ñān praṇaya gānamŏnnu pāḍāṁ (tĕḽiññu) sakhī nin nīla nīla miḻiyil tuḽumbuṁ premasāgarattil kināvin doṇiyeṟi ñān keḽiyāḍumŏru gānagandharvan pol (tĕḽiññu)