മനസ്വിനീ മനസ്വിനീ - നിന്‍
മാനസവീണയിലുണരുവതേതൊരു
മധുരസംഗീതം - മൌനസംഗീതം ?
(മനസ്വിനീ)
പ്രേമതപസ്വിനി പാര്‍വതി പാടിയ
കാമുകമന്ത്രമോ (പ്രേമ)
അശോകവനത്തിലെ മൈഥിലി പാടിയ
വിഷാദഗാനമോ ? (അശോക)
പറയൂ പറയൂ (മനസ്വിനീ)
ദേവഹംസത്തിനു ദമയന്തി നല്‍കിയ
ദൂതവാക്യമോ (ദേവ)
വ്രിന്ദാവനത്തിലെ രാധിക പാടിയ
വിരഹഗീതമോ ?
പറയൂ പറയൂ (മനസ്വിനീ)
manasvinī manasvinī - nin
mānasavīṇayiluṇaruvadedŏru
madhurasaṁgīdaṁ - maൌnasaṁgīdaṁ ?
(manasvinī)
premadabasvini pārvadi pāḍiya
kāmugamandramo (prema)
aśogavanattilĕ maithili pāḍiya
viṣādagānamo ? (aśoga)
paṟayū paṟayū (manasvinī)
devahaṁsattinu damayandi nalgiya
dūdavākyamo (deva)
vrindāvanattilĕ rādhiga pāḍiya
virahagīdamo ?
paṟayū paṟayū (manasvinī)