Manassum sareeravum

മനസ്സും ശരീരവും
Year
Language

മനസ്സും ശരീരവും.....
മുറിവേറ്റുപിടയുമ്പോൾ.....
മോഹങ്ങൾ വഴിയിൽ വീണുടയുമ്പോൾ...
എരിയുമെന്നാത്മാവിൻ വിറയാർന്ന നിസ്വനം
ഒഴുകുന്നു നോവിന്റെ ഗാനമായി
മനസ്സും ശരീരവും.....

ഓരോ സ്മൃതികളും വന്നു നിൻ ഹൃദയത്തിൻ
വാതിൽ മെല്ലെ തുറന്നിടുമ്പോൾ
വീണ്ടും പ്രതീക്ഷകൾ നിന്നെയുണർത്തുമ്പോൾ
ഉരുകുന്നുവോ മനം പിടയുന്നുവോ
ഇടനെഞ്ചു പൊട്ടുന്നു.....
ഇടനെഞ്ചു പൊട്ടുന്നെൻ മിഴി ഈറനണിയുന്നു
മതിയായ്‌ മതിയായ്‌ വേദനകൾ
മനസ്സും ശരീരവും.....

മോഹങ്ങൾ മറ്റേതോ കയ്യും പിടിച്ചു നിൻ
അരികിലൂടൊഴുകുന്ന കാഴ്ച്ചയുമായ്‌
അഭിശപ്‌ത രംഗങ്ങൾ കന്മുന്നിൽ തെളിയുമ്പോള്‍
തളരുന്നുവോ നെഞ്ചു തകരുന്നുവോ
സ്നേഹിക്കയില്ല ഞാൻ....
സ്നേഹിക്കയില്ല ഞാൻ ആരെയും ജീവനായ്‌
മതിയായ്‌ മതിയായ്‌ അനുഭവങ്ങൾ...
(മനസ്സും ശരീരവും....)

manassuṁ śarīravuṁ.....
muṟiveṭrubiḍayumboḽ.....
mohaṅṅaḽ vaḻiyil vīṇuḍayumboḽ...
ĕriyumĕnnātmāvin viṟayārnna nisvanaṁ
ŏḻugunnu novinṟĕ gānamāyi
manassuṁ śarīravuṁ.....

oro smṛtigaḽuṁ vannu nin hṛdayattin
vādil mĕllĕ tuṟanniḍumboḽ
vīṇḍuṁ pradīkṣagaḽ ninnĕyuṇarttumboḽ
urugunnuvo manaṁ piḍayunnuvo
iḍanĕñju pŏṭṭunnu.....
iḍanĕñju pŏṭṭunnĕn miḻi īṟanaṇiyunnu
madiyāy‌ madiyāy‌ vedanagaḽ
manassuṁ śarīravuṁ.....

mohaṅṅaḽ maṭredo kayyuṁ piḍiccu nin
arigilūḍŏḻugunna kāḻscayumāy‌
abhiśap‌ta raṁgaṅṅaḽ kanmunnil tĕḽiyumboḽ
taḽarunnuvo nĕñju tagarunnuvo
snehikkayilla ñān....
snehikkayilla ñān ārĕyuṁ jīvanāy‌
madiyāy‌ madiyāy‌ anubhavaṅṅaḽ...
(manassuṁ śarīravuṁ....)