Manassum manyajalum

മനസ്സും മഞ്ചലും
Work
Year
Language

മനസ്സും മഞ്ചലും ഊഞ്ഞാലാടും
മൂകമനോഹരയാമം
മോഹങ്ങൾ നെഞ്ചിൽ താരാട്ടു പാടും
പ്രേമമനോഹരയാമം
ഇനി മയങ്ങാം ഇനിയുറങ്ങാം
ഇനി നമുക്കെല്ലാം മറക്കാം

എന്റെ മുരളിയിലെ സപ്തസ്വരങ്ങളേ
അംഗുലീ ലാളനയാലുണർത്തി
എന്റെ സിരകളിൽ ഉണരും രാഗങ്ങളെ
സ്വപ്ന ഗാനത്തിന്നിണമാക്കൂ ഈണമാക്കൂ..

നിന്റെ വികാരത്തിൻ കാവൽപ്പുരയുടെ
എല്ലാ വാതിലുകളും തുറക്കൂ
നിന്റെ ലാവണ്യത്തിൻ കലവറപ്പുരയിലെ
എല്ലാ വിഭവവും വിളമ്പൂ
നീ വിളമ്പൂ
(മനസ്സും..)

manassuṁ mañjaluṁ ūññālāḍuṁ
mūgamanoharayāmaṁ
mohaṅṅaḽ nĕñjil tārāṭṭu pāḍuṁ
premamanoharayāmaṁ
ini mayaṅṅāṁ iniyuṟaṅṅāṁ
ini namukkĕllāṁ maṟakkāṁ

ĕnṟĕ muraḽiyilĕ saptasvaraṅṅaḽe
aṁgulī lāḽanayāluṇartti
ĕnṟĕ siragaḽil uṇaruṁ rāgaṅṅaḽĕ
svapna gānattinniṇamākkū īṇamākkū..

ninṟĕ vigārattin kāvalppurayuḍĕ
ĕllā vādilugaḽuṁ tuṟakkū
ninṟĕ lāvaṇyattin kalavaṟappurayilĕ
ĕllā vibhavavuṁ viḽambū
nī viḽambū
(manassuṁ..)