Manassum manassum

മനസ്സും മനസ്സും
Year
Language

മനസ്സും മനസ്സും അടുത്തു
മിഴികളും മിഴികളും ഇടഞ്ഞു
മറ്റാരുമറിയാതെ നാമിരുവരും
ഒരു മായാലോകം തീര്‍ത്തു (മനസ്സും)

കണ്ണിലെ -
കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ
കരളു തുറന്നെടുത്ത നിധിയെവിടേ ?
ഉള്ളിലിരിക്കുമൊരലമാരിയില്‍ ഞാന്‍
ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ (മനസ്സും)

ഉള്ളിലേ-
ഉള്ളിലേ കള്ളയലമാര തുറക്കണം
കള്ളനെയെനിക്കൊന്നു പിടിക്കേണം
കാണാപ്രേമച്ചങ്ങലയാലേ
വിലങ്ങുവെയ്ക്കൂ - എന്നെ വിലങ്ങുവെയ്ക്കൂ (മനസ്സും)

manassuṁ manassuṁ aḍuttu
miḻigaḽuṁ miḻigaḽuṁ iḍaññu
maṭrārumaṟiyādĕ nāmiruvaruṁ
ŏru māyālogaṁ tīrttu (manassuṁ)

kaṇṇilĕ -
kaṇṇilĕ kaḽḽattākkol kŏṇḍĕnṟĕ
karaḽu tuṟannĕḍutta nidhiyĕviḍe ?
uḽḽilirikkumŏralamāriyil ñān
ŏḽiccu vĕccū - nidhi ŏḽiccu vĕccū (manassuṁ)

uḽḽile-
uḽḽile kaḽḽayalamāra tuṟakkaṇaṁ
kaḽḽanĕyĕnikkŏnnu piḍikkeṇaṁ
kāṇāpremaccaṅṅalayāle
vilaṅṅuvĕykkū - ĕnnĕ vilaṅṅuvĕykkū (manassuṁ)