Manassum maamsavum

മനസ്സും മാംസവും
Work
Year
Language

മനസ്സും മാംസവും പുഷ്പിച്ചു
മന്മഥനാപ്പൂക്കള്‍ കൊയ്തെടുത്തു
എടുത്തപ്പോളൊന്ന് തൊടുത്തപ്പോള്‍ നൂറ്
എയ്തപ്പോള്‍ ആയിരമായിരം
പൂവമ്പെയ്താല്‍ പതിനായിരം

അംഗോപാംഗങ്ങളില്‍ അന്തരിന്ദ്രിയദാഹങ്ങളില്‍ അവകൊണ്ടു
പത്തിവിടര്‍ത്തിയ പാമ്പുകളായി
രക്തക്കുഴലുകളിലിഴഞ്ഞു പുളഞ്ഞു പിണഞ്ഞു
ഹൃദയത്തിലവയുടെ വിരലടയാളങ്ങള്‍ പതിഞ്ഞു
ആരുനീ ആരുനീ ആരുനീയാരുനീ ഉന്മാദിനീ

യൌവനാവേശങ്ങളില്‍ എന്റെ ദിവ്യവികാരങ്ങളില്‍ അവയലിഞ്ഞു
അസ്ഥികള്‍ക്കുള്ളിലെ സൌരഭമായി
പുഷ്പക്കുളിരുകള്‍ ഉണര്‍ന്നു ഉണര്‍ന്നു വിടര്‍ന്നു
സിരകളിലവയുടെ മൃദുനഖാവലികള്‍ പടര്‍ന്നു
ആരുനീ ആരുനീ ആരുനീയാരുനീ ഉന്മാദിനീ

manassuṁ māṁsavuṁ puṣpiccu
manmathanāppūkkaḽ kŏydĕḍuttu
ĕḍuttappoḽŏnn dŏḍuttappoḽ nūṟ
ĕydappoḽ āyiramāyiraṁ
pūvambĕydāl padināyiraṁ

aṁgobāṁgaṅṅaḽil andarindriyadāhaṅṅaḽil avagŏṇḍu
pattiviḍarttiya pāmbugaḽāyi
raktakkuḻalugaḽiliḻaññu puḽaññu piṇaññu
hṛdayattilavayuḍĕ viralaḍayāḽaṅṅaḽ padiññu
ārunī ārunī ārunīyārunī unmādinī

yaൌvanāveśaṅṅaḽil ĕnṟĕ divyavigāraṅṅaḽil avayaliññu
asthigaḽkkuḽḽilĕ saൌrabhamāyi
puṣpakkuḽirugaḽ uṇarnnu uṇarnnu viḍarnnu
siragaḽilavayuḍĕ mṛdunakhāvaligaḽ paḍarnnu
ārunī ārunī ārunīyārunī unmādinī