Manassubole jeevidam

മനസ്സുപോലെ ജീവിതം
Year
Language

മനസ്സുപോലെ ജീവിതം
മലരുപോലെ നറുമണം
ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍
കുടുംബവും ദേവാലയം

ആ........
ഗഗഗ മമമ പപപ ധധധ നി പധനി
സസസ നിനിനി പപഗ

ത്യാഗനയനം തുറന്നിരുന്നാല്‍
ഭുവനമൊരു പുണ്യാശ്രമം
സേവനത്തില്‍ മുഴുകിടുമ്പോള്‍
ജീവിതം സുഖശീതളം
ആകേ ലഭിയ്ക്കും അരനാഴികയില്‍
തനിച്ചുനില്‍ക്കാന്‍ സമയമെവിടെ?
മനസ്സുപോലെ ജീവിതം........

തകിട തധിമിതക തജ്ജണു തധിമിതക
താതൈ താതൈ തധിമി തജ്ജണു തക

സരിഗമപധനി...
രിഗമപധനിസ...
സനിധപധപമ...
ധപമപഗരിസ...

സ്നേഹലതയില്‍ പൂവിരിഞ്ഞാല്‍
ശാന്തിശലഭം പാടിടും
ചിരിച്ചുകൊണ്ടേ കൊഴിയും പൂക്കള്‍
എനിക്കുനല്‍കീ ദര്‍ശനം
ആകേലഭിയ്ക്കും അരനാഴികയില്‍
കരഞ്ഞുതീര്‍ക്കാന്‍ സമയമെവിടെ?

ലലലലലാ‍..........
മനസ്സുപോലെ ജീവിതം
മലരുപോലെ നറുമണം
ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍
കുടുംബവും ദേവാലയം

manassubolĕ jīvidaṁ
malarubolĕ naṟumaṇaṁ
hṛdayadībaṁ prabhasŏriññāl
kuḍuṁbavuṁ devālayaṁ

ā........
gagaga mamama pabapa dhadhadha ni padhani
sasasa ninini pabaga

tyāganayanaṁ tuṟannirunnāl
bhuvanamŏru puṇyāśramaṁ
sevanattil muḻugiḍumboḽ
jīvidaṁ sukhaśīdaḽaṁ
āge labhiykkuṁ aranāḻigayil
taniccunilkkān samayamĕviḍĕ?
manassubolĕ jīvidaṁ........

tagiḍa tadhimidaga tajjaṇu tadhimidaga
tādai tādai tadhimi tajjaṇu taga

sarigamabadhani...
rigamabadhanisa...
sanidhabadhabama...
dhabamabagarisa...

snehaladayil pūviriññāl
śāndiśalabhaṁ pāḍiḍuṁ
siriccugŏṇḍe kŏḻiyuṁ pūkkaḽ
ĕnikkunalgī darśanaṁ
āgelabhiykkuṁ aranāḻigayil
karaññudīrkkān samayamĕviḍĕ?

lalalalalā..........
manassubolĕ jīvidaṁ
malarubolĕ naṟumaṇaṁ
hṛdayadībaṁ prabhasŏriññāl
kuḍuṁbavuṁ devālayaṁ