മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി
പ്രണയരഥത്തില്‍ പ്രമദവനത്തില്‍ പ്രിയന്‍ വരും രജനി...ഇതു
പ്രിയന്‍ വരും രജനി...
മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി
പൂവുകളില്‍ നിന്നു പൂവുകള്‍ വിരിയും യാമിനിയില്‍...
ഈ സുഗന്ധയാമിനിയില്‍...
മദംകൊണ്ടു തുടുക്കുമെന്‍ ചൊടിയില്‍ മറ്റൊരു
മന്ദസ്മിതത്തിന്‍ ചിറകുകൊണ്ടൂ...
മനസ്സു മനസ്സിന്മേല്‍ പടര്‍ന്നൂ....
മറന്നൂ നാം സ്വയം മറന്നൂ....
ആ....മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി
പൂനിലാവിന്‍ പട്ടുച്ചേലകള്‍ തഴുകും പൂമടിയില്‍
പാതിരാവിന്‍ പൂമടിയില്‍...
മയങ്ങുമെന്‍ വികാരത്തിന്‍ ഇതളില്‍ മറ്റൊരു
മല്ലിപ്പൂവമ്പിന്‍ വിരല്‍കൊണ്ടൂ...
ഞരമ്പ് ഞരമ്പിന്മേല്‍ പിണഞ്ഞൂ....
മറന്നൂ നാം സ്വയം മറന്നൂ....
ആ....മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി
പ്രണയരഥത്തില്‍ പ്രമദവനത്തില്‍ പ്രിയന്‍ വരും രജനി...ഇതു
പ്രിയന്‍ വരും രജനി...
മനസ്സൊരു സ്വപ്നഖനി....
manassŏru svapnakhani....maൌnaṁ niṟayĕ sa ga ma pa sa ni
praṇayarathattil pramadavanattil priyan varuṁ rajani...idu
priyan varuṁ rajani...
manassŏru svapnakhani....maൌnaṁ niṟayĕ sa ga ma pa sa ni
pūvugaḽil ninnu pūvugaḽ viriyuṁ yāminiyil...
ī sugandhayāminiyil...
madaṁkŏṇḍu tuḍukkumĕn sŏḍiyil maṭrŏru
mandasmidattin siṟagugŏṇḍū...
manassu manassinmel paḍarnnū....
maṟannū nāṁ svayaṁ maṟannū....
ā....manassŏru svapnakhani....maൌnaṁ niṟayĕ sa ga ma pa sa ni
pūnilāvin paṭṭuccelagaḽ taḻuguṁ pūmaḍiyil
pādirāvin pūmaḍiyil...
mayaṅṅumĕn vigārattin idaḽil maṭrŏru
mallippūvambin viralgŏṇḍū...
ñaramp ñarambinmel piṇaññū....
maṟannū nāṁ svayaṁ maṟannū....
ā....manassŏru svapnakhani....maൌnaṁ niṟayĕ sa ga ma pa sa ni
praṇayarathattil pramadavanattil priyan varuṁ rajani...idu
priyan varuṁ rajani...
manassŏru svapnakhani....