മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട
മാരിപ്പൂകണ്ടു മാനപ്പൂ കണ്ടു മദിക്കും മയില്പേട
മനസ്സൊരുമയില്പേട
അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍
സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു
സ്വര്‍ഗ്ഗവാഹനമാക്കി (അപ്സരസ്സുകളുടെ......)
ആ വാഹനമേറിപ്പറക്കാനാരാരോ വരുവതാരോ
(മനസ്സൊരു മയില്പേട...)
അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍
മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു
ദേവനര്‍ത്തകിയാക്കീ (അസ്ഥികളഴിയിട്ട.....)
ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ
(മനസ്സൊരു മയില്പേട.......)