Manassoru maayaaprabanyajam

മനസ്സൊരു മായാപ്രപഞ്ചം
Year
Language

ആ...ആ...

മനസ്സൊരു മായാപ്രപഞ്ചം - അതില്‍
ആയിരമായിരം അവ്യക്ത ചിത്രങ്ങള്‍
വരയ്ക്കുന്നു മായ്ക്കുന്നു കാലം
മനസ്സൊരു മായാ പ്രപഞ്ചം

ജന്മാന്തരങ്ങളിലൂടെ
പാടി മറന്ന മന്ത്രങ്ങള്‍ (ജന്മാന്തര)
എന്നിലെ മോഹമായ് ദാഹമായി
ഒരിക്കലും തീരാത്ത സത്യമായി(എന്നിലെ)
ഇവിടൊരു ദൈവമുണ്ടോ
ഇനിയൊരു ജന്മമുണ്ടോ
(മനസ്സൊരു)

സഹ്യാദ്രിസാനുവിലൂടെ
ഒഴുകിനടന്ന സൂക്തങ്ങള്‍ (സഹ്യാദ്രി)
എന്നിലെ മൌനമായ് തേങ്ങലായി
ഒരിക്കലും മാറാത്ത ദുഖമായി(എന്നിലെ)
ഇവിടെ മനുഷ്യരുണ്ടോ
ഇനിയൊരു ജന്മമുണ്ടോ
(മനസ്സൊരു)

ā...ā...

manassŏru māyāprabañjaṁ - adil
āyiramāyiraṁ avyakta sitraṅṅaḽ
varaykkunnu māykkunnu kālaṁ
manassŏru māyā prabañjaṁ

janmāndaraṅṅaḽilūḍĕ
pāḍi maṟanna mandraṅṅaḽ (janmāndara)
ĕnnilĕ mohamāy dāhamāyi
ŏrikkaluṁ tīrātta satyamāyi(ĕnnilĕ)
iviḍŏru daivamuṇḍo
iniyŏru janmamuṇḍo
(manassŏru)

sahyādrisānuvilūḍĕ
ŏḻuginaḍanna sūktaṅṅaḽ (sahyādri)
ĕnnilĕ maൌnamāy teṅṅalāyi
ŏrikkaluṁ māṟātta dukhamāyi(ĕnnilĕ)
iviḍĕ manuṣyaruṇḍo
iniyŏru janmamuṇḍo
(manassŏru)