Manassoru deviksetram

മനസ്സൊരു ദേവിക്ഷേത്രം
Work
Year
Language

മനസ്സൊരു ദേവീക്ഷേത്രം
മധുരവും ദിവ്യവുമാം അനുരാഗം
അതിന്‍ മാണിക്യസോപാനസംഗീതം
(മനസ്സൊരു)

അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
താരുണ്യം തളിര്‍ക്കും കൃഷ്ണാഷ്ടപതികള്‍ ധ്യാനമന്ത്രങ്ങള്‍
നിന്‍ പുഷ്പമണിവാതില്‍ തുറക്കൂ ദേവീ
നിര്‍മ്മാല്യം തൊഴട്ടേ ഞാന്‍ (മനസ്സൊരു)

മുഗ്ധമാം ലജ്ജ മുഴുക്കാപ്പു ചാര്‍ത്തുന്ന
മുഖശ്രീ കളഭങ്ങള്‍
തങ്ങളില്‍ പുണര്‍ന്നലിഞ്ഞൊന്നാകും വികാരങ്ങള്‍
സംക്രമഭജനക്കാര്‍
നിന്‍ ചിത്രമണിവാതില്‍ തുറക്കൂ ദേവീ
നിര്‍മ്മാല്യം തൊഴട്ടേ ഞാന്‍ (മനസ്സൊരു)

manassŏru devīkṣetraṁ
madhuravuṁ divyavumāṁ anurāgaṁ
adin māṇikyasobānasaṁgīdaṁ
(manassŏru)

andaraṁgattilĕ surabhilasvapnaṅṅaḽ
añjalībuṣpaṅṅaḽ
andaraṁgattilĕ surabhilasvapnaṅṅaḽ
añjalībuṣpaṅṅaḽ
tāruṇyaṁ taḽirkkuṁ kṛṣṇāṣṭabadigaḽ dhyānamandraṅṅaḽ
nin puṣpamaṇivādil tuṟakkū devī
nirmmālyaṁ tŏḻaṭṭe ñān (manassŏru)

mugdhamāṁ lajja muḻukkāppu sārttunna
mukhaśrī kaḽabhaṅṅaḽ
taṅṅaḽil puṇarnnaliññŏnnāguṁ vigāraṅṅaḽ
saṁkramabhajanakkār
nin sitramaṇivādil tuṟakkū devī
nirmmālyaṁ tŏḻaṭṭe ñān (manassŏru)