Manassinre maadhaveeladayil

മനസ്സിന്റെ മാധവീലതയില്‍
Year
Language

മനസ്സിന്റെ മാധവീലതയിലിരിക്കും
മധുമാസപ്പക്ഷി, നിന്റെ ചിറകുരുമ്മി
നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം
എനിക്കൊരു യുഗമൊരു നിമിഷം ...(മനസ്സിന്റെ ..)

എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും
എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ
അധര മദത്തിന്റെ അമൃത സഞ്ജീവനി
അനുദിനം നുകരുന്നു നുകരുന്നു
ഉന്മാദവതിയാം കാറ്റിന്‍ കൈയ്യില്‍
ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു ...(മനസ്സിന്റെ ..)

ഏകാന്തതയുടെ ഇരുളില്‍ വിരിയും
എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ
അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി
കണി കണ്ടുണരുന്നു ഉണരുന്നു
ഉല്ലാസവതിയാം ഉഷസ്സിന്‍ നടയില്‍
ഒന്നിച്ചു ഭൂപാളം പാടുന്നു (മനസ്സിന്റെ ..)

manassinṟĕ mādhavīladayilirikkuṁ
madhumāsappakṣi, ninṟĕ siṟagurummi
naḍakkumboḽ ŏru yugamŏru nimiṣaṁ
ĕnikkŏru yugamŏru nimiṣaṁ ...(manassinṟĕ ..)

ĕllā vĕyililuṁ kŏḻiyān duḍaṅṅuṁ
ĕn duḥkhabuṣpaṅṅaḽ ninṟĕ
adhara madattinṟĕ amṛta sañjīvani
anudinaṁ nugarunnu nugarunnu
unmādavadiyāṁ kāṭrin kaiyyil
ŏnniccŏrūññālil āḍunnu ...(manassinṟĕ ..)

egāndadayuḍĕ iruḽil viriyuṁ
ĕn mūgasvapnaṅṅaḽ ninṟĕ
anurāgattinṟĕ svarṇṇarekhā nadi
kaṇi kaṇḍuṇarunnu uṇarunnu
ullāsavadiyāṁ uṣassin naḍayil
ŏnniccu bhūbāḽaṁ pāḍunnu (manassinṟĕ ..)