Manassillengil

മനസ്സില്ലെങ്കില്‍
Year
Language

മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ
മലരില്ലെങ്കിൽ മകരന്ദമുണ്ടോ(2)
പ്രേമ കൗമുദീ മദമില്ലെങ്കിൽ പ്രണയിനി കുമുദിനി ഉണ്ടോ
പ്രണയിനി കുമുദിനി ഉണ്ടോ
മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ
മലരില്ലെങ്കിൽ മകരന്ദമുണ്ടോ

മാലതീ ലതികയെ മാറിൽ പടർത്തുന്നു
മാവിന്റെ മൗനാനുരാഗം
തേൻ മാവിന്റെ മൗനാനുരാഗം
മേഘപുഷ്പങ്ങളാൽ പുഷ്പിണിയാക്കുന്നു മേദിനിയെ കടൽ നീലം
മേദിനിയെ കടൽ നീലം
സംഗമം ഈ സംഗമം
സാശ്വത സംഗീതമല്ലേ ശാശ്വത സംഗീതമല്ലേ

മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ
മലരില്ലെങ്കിൽ മകരന്ദമുണ്ടോ

ഓർമ്മ തൻ തളികയിൽ പൂ വാരി എറിയുന്നു
ഓടുന്ന നിൻ പുഷ്പ പദങ്ങൾ
തിരിഞ്ഞോടുന്ന നിൻ പുഷ്പ പദങ്ങൾ
രൂപമാം എന്നിൽ നിന്നും അകലുവാൻ ആകുമോ ഓമന എൻ നിഴൽ അല്ലേ
ഓമന എൻ നിഴൽ അല്ലേ
സംഗമം ഈ സംഗമം
ശാശ്വത സംഗീതമല്ലേ ശാശ്വത സംഗീതമല്ലേ
മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ

manassillĕṅgil manorājyamuṇḍo
malarillĕṅgil magarandamuṇḍo(2)
prema kaumudī madamillĕṅgil praṇayini kumudini uṇḍo
praṇayini kumudini uṇḍo
manassillĕṅgil manorājyamuṇḍo
malarillĕṅgil magarandamuṇḍo

māladī ladigayĕ māṟil paḍarttunnu
māvinṟĕ maunānurāgaṁ
ten māvinṟĕ maunānurāgaṁ
meghabuṣpaṅṅaḽāl puṣpiṇiyākkunnu mediniyĕ kaḍal nīlaṁ
mediniyĕ kaḍal nīlaṁ
saṁgamaṁ ī saṁgamaṁ
sāśvada saṁgīdamalle śāśvada saṁgīdamalle

manassillĕṅgil manorājyamuṇḍo
malarillĕṅgil magarandamuṇḍo

ormma tan daḽigayil pū vāri ĕṟiyunnu
oḍunna nin puṣpa padaṅṅaḽ
tiriññoḍunna nin puṣpa padaṅṅaḽ
rūbamāṁ ĕnnil ninnuṁ agaluvān āgumo omana ĕn niḻal alle
omana ĕn niḻal alle
saṁgamaṁ ī saṁgamaṁ
śāśvada saṁgīdamalle śāśvada saṁgīdamalle
manassillĕṅgil manorājyamuṇḍo malarillĕṅgil magarandamuṇḍo