കാറ്റുറങ്ങും നേരം കാടിന്നോരത്ത്
മഞ്ഞു വീഴും കുന്നിന് ചാരത്ത്
മലരെല്ലാം വിരിഞ്ഞ നാളില്‍
വന്നിരുന്നു ഏതോ പൊന്‍ മൈന
(കാറ്റുറങ്ങും)
പൂമണം നിറയും തീരങ്ങളെ
പൂങ്കുളിര് തഴുകും ഓരങ്ങളെ
ഗാനമൂട്ടി മൈന ദിനവും
രാവിന് കൈകള്‍ തീര്‍ക്കും അഴികള്‍
ആക്കിളി കണ്ടില്ല
ലോകം നടുങ്ങും നാദം പോലും
ആക്കിളി കേട്ടില്ല
നെഞ്ചില്‍ സ്വരം മൂടവേ.....
കാറ്റുറങ്ങും നേരം കാടിന്നോരത്ത്
മഞ്ഞു വീഴും കുന്നിന് ചാരത്ത്
കൂരിരുള്‍ പൊതിയും നിമിഷങ്ങളില്‍
താരകള്‍ മറയും യാമങ്ങളില്‍
വാനില്‍ നോക്കി പാടി ദിനവും
എങ്ങും നിറയും പൊന്നിന് ഒളികള്
ആക്കിളി കണ്ടല്ലോ
ഉള്ളം അലിയും വിണ്ണിന് ഒലിയും
ആക്കിളി കേട്ടല്ലോ
നിങ്ങള്‍ ചിരി തൂകവേ.....
(കാറ്റുറങ്ങും )