Manasse neeyonnu paadoo

മനസ്സെ നീയൊന്നു പാടൂ
Year
Language

മനസ്സേ നീയൊന്നു പാടൂ മൗനഗാനം
തനിയേ ഇനിയും നീ മൂളും ഗാനം
ഗാനം... ഗാനം... (മനസ്സേ...)

തേന്‍‌മാവിന്‍ കൊമ്പില്‍
ആരും കാണാപ്പൂങ്കുയിലിന്‍
സ്വരമധുരം ശ്രുതിമധുരം തിരുമധുരം
തെന്നല്‍ തേടും പൂവിന്‍ കാതില്‍
കിന്നാരങ്ങള്‍ ചൊല്ലും ശീലില്‍-
നിന്നൂറും ഗാനം... (മനസ്സേ...)

ആറ്റോരം പൂക്കും
ഇല്ലിത്തണ്ടിന്‍ തേന്‍‌ചുണ്ടില്‍
അലയിളകി സ്വയമുണരും ലയലഹരി
നാദോപാസന്‍ നാവില്‍ച്ചിന്തും
നാമം പൂക്കും കോവില്‍ച്ചിന്തില്‍-
നിന്നൂറും ഗാനം... (മനസ്സേ...)

manasse nīyŏnnu pāḍū maunagānaṁ
taniye iniyuṁ nī mūḽuṁ gānaṁ
gānaṁ... gānaṁ... (manasse...)

ten‌māvin kŏmbil
āruṁ kāṇāppūṅguyilin
svaramadhuraṁ śrudimadhuraṁ tirumadhuraṁ
tĕnnal teḍuṁ pūvin kādil
kinnāraṅṅaḽ sŏlluṁ śīlil-
ninnūṟuṁ gānaṁ... (manasse...)

āṭroraṁ pūkkuṁ
illittaṇḍin den‌suṇḍil
alayiḽagi svayamuṇaruṁ layalahari
nādobāsan nāvilscinduṁ
nāmaṁ pūkkuṁ kovilscindil-
ninnūṟuṁ gānaṁ... (manasse...)