മാനത്തൊരാറാട്ടം....ഉം ഉം....
മാരന്റെ ചാഞ്ചാട്ടം....ഉം ഉം....
മാനത്തൊരാറാട്ടം......
മാരന്റെ ചാഞ്ചാട്ടം...
മനസ്സിലെ കളിത്തട്ടിൽ മയിലാട്ടം
മാനോട്ടം
(മാനത്തൊരാറാട്ടം.....)
കൊച്ചാമ്പൽ മൊട്ടിന്റെ ഉള്ളിൽ...ആ...ആ...
കൊച്ചിതൾ വിടരാൻ കൊതിച്ചു...ആ...ആ...
കൊച്ചാമ്പൽ മൊട്ടിന്റെ ഉള്ളിൽ
കൊച്ചിതൾ വിടരാൻ കൊതിച്ചു
കൊതികൊണ്ടു കൊതികൊണ്ടു നാളം
ഇതളിന്റെ മാറിൽ തലോടി
ആ..ആ..ആ...
ആഹാ ആഹാ അഹാ ആഹാ ആഹാ
(മാനത്തൊരാറാട്ടം....)
ചന്ദ്രനുദിക്കാത്തതെന്തേ
ചന്ദ്രിക തൂകാത്തതെന്തേ
ചഞ്ചല കുമുദിനിയോർത്തു
ചന്ദനരശ്മിക്കു കാത്തു
(മാനത്തൊരാറാട്ടം....)