മനം പോലെയാണോ മംഗല്യം
ആ മംഗല്യമാണോ സൌഭാഗ്യം
ഉടഞ്ഞ മനസ്സുകളില്‍ ഉറങ്ങാത്ത കണ്ണുകളില്‍
ഉത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ
പൂത്താലി ചരടില്‍ കോര്‍ത്താല്‍ നില്‍ക്കുമോ
ചേര്‍ച്ചകള്‍ ഇല്ലാത്ത ഹൃദയങ്ങളെ
മംഗളം നേര്‍ന്നവരേ മാനം കാത്തവരേ
മനസ്സാക്ഷി യുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്ക് മനസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ
മലര്‍മെത്ത നനഞ്ഞത് പനിനീരിലോ
നവവധു തൂകിയ മിഴിനീരിലോ
ആദ്യത്തെ രാത്രിയല്ലേ അരികത്തു പ്രിയനെവിടെ
ആരുടെ തെറ്റെന്നു പറയൂ
ഇതാരുടെ തെറ്റെന്നു പറയൂ
(മനം പോലെ)