Manadaaril ennum

മനതാരില്‍ എന്നും
Year
Language

സരിഗപനിസ സനിപഗരിസ (൩)
ആ . . . . . . . . . . . .
മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ (൨)
ഹൃദയേശ്വരി മമ ജീവനില്‍ പ്രിയരാഗമായ് വാ

ഹിമബിന്ദുഹാരം ചൂടി പുലരിപ്പൊന്‍ ചായം പൂശി
ലാസ്യവതിയായ് ദേവി വരുമോ ഏകാന്തധ്യാനം തീര്‍ക്കാന്‍
കനകനൂപുരം കാണുന്നോ കളകളാരവം കേള്‍ക്കുന്നോ‌‌
ഹൃദയം പിടയും പുതു ലഹരിയില്‍ മിഴികള്‍ തിരയും തവ വദനം
(മനതാരില്‍ എന്നും ..)

അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷം എന്നില്‍ നിറയേ
പാദചലനം കേട്ട കുളിരില്‍ ആലോലം ആടി മോഹം
ഇനിയും എന്നെ നീ പിരിയല്ലേ ഇനിയൊരിക്കലും പോകല്ലേ
മൃദുലം മൃദുലം തവ നടനം മധുരം മധുരം മധു വചനം
(മനതാരില്‍ എന്നും ..)

sarigabanisa sanibagarisa (൩)
ā . . . . . . . . . . . .
manadāril ĕnnuṁ pŏnkināvuṁ kŏṇḍu vā (൨)
hṛdayeśvari mama jīvanil priyarāgamāy vā

himabinduhāraṁ sūḍi pularippŏn sāyaṁ pūśi
lāsyavadiyāy devi varumo egāndadhyānaṁ tīrkkān
kanaganūburaṁ kāṇunno kaḽagaḽāravaṁ keḽkkunno‌‌
hṛdayaṁ piḍayuṁ pudu lahariyil miḻigaḽ tirayuṁ tava vadanaṁ
(manadāril ĕnnuṁ ..)

amale nin rūbaṁ kāṇān abhilāṣaṁ ĕnnil niṟaye
pādasalanaṁ keṭṭa kuḽiril ālolaṁ āḍi mohaṁ
iniyuṁ ĕnnĕ nī piriyalle iniyŏrikkaluṁ pogalle
mṛdulaṁ mṛdulaṁ tava naḍanaṁ madhuraṁ madhuraṁ madhu vasanaṁ
(manadāril ĕnnuṁ ..)