ഉച്ചാല് തിറ മലവാന് നീയും വാത്തമ
വാത്തമ കുള്ളത്തി നീയും വാത്തമ
ഏക്കിന്റു പോരുവാന്‍ നേരം കാണി
പാപ്പാന് വെള്ളം കോരാനാളു കാണി
പാപ്പാന് വെള്ളം കോരാനാളില്ലാത്ത
പാപ്പാന്റെ പാപ്പാത്തി വെള്ളം കോരുവെ (ഉച്ചാല് തിറ )
പാപ്പാന് നെല്ലു കുത്താനാളു കാണി
പാപ്പാന് നെല്ലു കുത്താനാളില്ലാത്ത
പാപ്പാന്റെ പത്തായത്തിലരിയുളായെ (ഉച്ചാല് )
പാപ്പാന് മുറ്റടിപ്പാനാളു കാണി
പാപ്പാന് മുറ്റടിപ്പാനാളില്ലാത്ത
പാപ്പാന്റെ പാപ്പാത്തി മുറ്റടിപ്പോ
കാണി കാണി അവാള് മുറ്റടിപ്പാള്
അവള കൈയ്യില്‍ സ്വര്ണവളയാ
സ്വര്‍ണവള പോയാല്‍ പോട്ടെത്തമ
പാപ്പാന്റെ ചെല്ലത്തി പണമുളായെ
ഉച്ചാല് തിറ മലവാന്..
നാനും വാരിന്റെ നാനും വാരിന്റെ
ഉച്ചാല് തിറ മലവാന് നീയും വാത്തമ
വാത്തമ കുള്ളത്തി നീയും വാത്തമ
ഉച്ചാല് തിറ മലവാന് നാനും വാരിന്റെ
ഏക്കൊരു പോന്റുറുമ വാങ്കിത്തരണെ
പോന്റുറുമ നാന് വാങ്കിത്തരുവെ
പോന്റ കമ്മലിട്ട കാതില്‍ കഥ പറവെ
ഉച്ചാല് തിറ മലവാന് നീയും വാത്തമ
വാത്തമ കുള്ളത്തി നീയും വാത്തമ