മല്ലീസായക ലഹരിയില്‍ ഒഴുകും
മാദക രജനീ യാമം
മധുരം എന്തഭിരാമം
മഞ്ജുളമാമെന്‍ മണിയറയ്ക്കുള്ളില്‍
മന്ദഹാസവുമായെന്‍ മാനസേശ്വരന്‍ അണഞ്ഞു (മല്ലീസായക)
ആലിംഗനങ്ങളില്‍ മുഴുകി
നഖലാളനങ്ങളില്‍ ഉരുകി ഞാന്‍
മൃദുകര പല്ലവ ലീലകളില്‍
മണിനാഗമായ് ഞാന്‍
ഒരു മണിനാഗമായ് മയങ്ങി ഞാന്‍ (മല്ലീസായ..)
രതിമന്മഥ ലയ ചന്ദ്രികയില്‍ (2)
ഒരു രജനി പുഷ്പമായ് വിടര്‍ന്നു
ഞാനൊരു രജനി പുഷ്പമായ് വിടര്‍ന്നു
കന്മദ ഗന്ധി വനങ്ങളില്‍ ഞാനൊരു
കാവ്യസുരഭിയായ് അലഞ്ഞു
ആത്മനാഥന്‍ എന്‍ ജീവനില്‍
ആയിരം അഗ്നി രേണുക്കള്‍ പടര്‍ന്നു
വികാരദളങ്ങള്‍ പകര്‍ന്നു
വിസ്മൃതിയില്‍ ഞാനലിഞ്ഞു
എന്നെ മറന്നു
മല്ലീസായക ലഹരി ലഹരി ലഹരി