Mallaakseemanimaule

മല്ലാക്ഷീമണിമൗലേ
Year
Language

മല്ലാക്ഷീ മണിമൗലേ രാധികേ തവചിത്തം
മുല്ലപ്പൂവമ്പു കൊണ്ടാല്‍ മുറിയില്ലെന്നോ
ഹേമന്തരജനിയില്‍ താമരത്തളിരില്‍ നീ
കുറിച്ചു മേഘമയച്ചൂ ഞാന്‍ കൊതിച്ചൂ
ദര്‍ശനം തേടീ (മല്ലാക്ഷീ..)

മറ്റുള്ള ഗോപികമാര്‍ കൂടെ ഭവാന്‍
ഇഷ്ടസല്ലാപം ചെയ്തു പാടെ
പ്രേമതാപത്താലെന്റെ മാനസ ചകോരമോ
വലഞ്ഞൂ കണ്ണു നിറഞ്ഞൂ എന്തിനണഞ്ഞൂ
നന്ദ നന്ദനാ (മല്ലാക്ഷീ..)

അന്യ ഗോപാംഗനമാരോടായ് ഞാന്‍ ‍
നിന്നെ തിരക്കി വന്നതല്ലോ
വൃന്ദാവന ചന്ദ്രനുദിച്ചൂ
പൂന്തെന്നന്‍ മുരളി വിളിച്ചൂ
മന്ദാകിനി താവളമടിച്ചൂ
ഇന്നെന്തിനു കലഹം തമ്മില്‍ (മല്ലാക്ഷി..)

mallākṣī maṇimaule rādhige tavasittaṁ
mullappūvambu kŏṇḍāl muṟiyillĕnno
hemandarajaniyil tāmarattaḽiril nī
kuṟiccu meghamayaccū ñān kŏdiccū
darśanaṁ teḍī (mallākṣī..)

maṭruḽḽa gobigamār kūḍĕ bhavān
iṣṭasallābaṁ sĕydu pāḍĕ
premadābattālĕnṟĕ mānasa sagoramo
valaññū kaṇṇu niṟaññū ĕndinaṇaññū
nanda nandanā (mallākṣī..)

anya gobāṁganamāroḍāy ñān
ninnĕ tirakki vannadallo
vṛndāvana sandranudiccū
pūndĕnnan muraḽi viḽiccū
mandāgini tāvaḽamaḍiccū
innĕndinu kalahaṁ tammil (mallākṣi..)