മല്ലാക്ഷീമണിമാരില്‍ ഉന്മാദമുണര്‍ത്തുവാന്‍
മല്ലീശരന്റെ വില്ലില്‍ മണികിലുങ്ങി
പുത്തിലഞ്ഞിമരത്തിന്മേല്‍ പുഷ്പിണികള്‍ വള്ളികള്‍
മുത്തണിമുലചേര്‍ത്തു പുണര്‍ന്നുറങ്ങീ. (മല്ലാക്ഷീമണിമാരില്‍)
ഭൂമിയുടെ കൈയിലെ പുഷ്പദലക്കുമ്പിളില്‍
സോമരസം പകരുമീ സുരഭിമാസം
രാജഹംസമിഥുനങ്ങള്‍ നീരാടും ചോലകളില്‍
രാസകേളികള്‍ക്കിതാ വിളിപ്പൂ നമ്മെ
മന്മഥസദനമിതാ - രതി-
മന്മഥസദനമിതാ. ആ ആ ആ...
(മല്ലാക്ഷീമണിമാരില്‍ )
മാമലകള്‍ മഞ്ഞിന്റെ മൂടുപടമഴിക്കുമ്പോള്‍
മാര്‍നിറയെത്തെളിയുമീ നഖക്ഷതങ്ങള്‍
കണ്ടു കണ്ടു കൊതി പൂണ്ട് സങ്കേതം തേടിവരും
കാമമോഹിതരിതാ വിളിപ്പൂ നമ്മെ
മന്മഥസദനമിതാ - രതി-
മന്മഥസദനമിതാ. ആ ആ ആ...
(മല്ലാക്ഷീമണിമാരില്‍ )