Mallaaksee madiraaksee

മല്ലാക്ഷീ മദിരാക്ഷീ
Year
Language

മല്ലാക്ഷീ...മദിരാക്ഷീ...
മദനന്‍ തീര്‍ത്തൊരു ശരപഞ്ജരമോ
മധുവിധു മന്ദിരമോ - ഇതു
മലര്‍മദ മണ്ഡപമോ (മല്ലാക്ഷീ )

ചന്ദനത്തൂണിനു പിന്നിലൊളിക്കുമീ
ചാരുകളേബരത്തില്‍ നിന്റെ ചാരുകളേബരത്തില്‍
പകുതി വിടര്‍ന്ന നിന്‍ യൗവ്വനപ്പൂവിനു
പുതിയരോമാഞ്ചപ്പുതപ്പ് വേണോ
കാപ്പിട്ട കൈകളാല്‍ പൊതിഞ്ഞു പിടിച്ചു നീ
കാമകലാനാഥനാക്കൂ എന്നെ കാമകലാനാഥനാക്കൂ

പിച്ചളക്കുമിളകള്‍ മാറില്‍ മുളച്ചൊരീ
മച്ചകമണിവാതില്‍ ചിത്ര മച്ചകമണിവാതില്‍
പകുതി തുറന്ന നിന്‍ ലജ്ജയ്ക്ക് ചായുവാന്‍
പവിഴമന്ദാര കിടക്ക വേണോ
ആശിച്ച പുരുഷനോടടുങ്ങിക്കിടന്നു നീ
അര്‍ദ്ധനാരീശ്വരനാക്കൂ എന്നെ അര്‍ദ്ധനാരീശ്വരനാക്കൂ

mallākṣī...madirākṣī...
madanan dīrttŏru śarabañjaramo
madhuvidhu mandiramo - idu
malarmada maṇḍabamo (mallākṣī )

sandanattūṇinu pinnilŏḽikkumī
sārugaḽebarattil ninṟĕ sārugaḽebarattil
pagudi viḍarnna nin yauvvanappūvinu
pudiyaromāñjappudapp veṇo
kāppiṭṭa kaigaḽāl pŏdiññu piḍiccu nī
kāmagalānāthanākkū ĕnnĕ kāmagalānāthanākkū

piccaḽakkumiḽagaḽ māṟil muḽaccŏrī
maccagamaṇivādil sitra maccagamaṇivādil
pagudi tuṟanna nin lajjaykk sāyuvān
paviḻamandāra kiḍakka veṇo
āśicca puruṣanoḍaḍuṅṅikkiḍannu nī
arddhanārīśvaranākkū ĕnnĕ arddhanārīśvaranākkū