കുഞ്ഞിക്കുയില് കിളിക്കുരുന്നേ
ചെല്ലക്കൂടും കൂട്ടി കൂടെ പോരാം
മഴനിഴൽക്കാട്ടിൽ കുളുർമൊഴിപ്പാട്ടായ്
തമ്മിൽ തമ്മിൽ പാടിപ്പറക്കാം
എന്റെ മനം നിറയെ നിൻ മിന്നും മലർച്ചിരി മാത്രം
മിഴിച്ചെപ്പൊന്നുടയ്ക്കുമ്പോൾ കൂളുർമുഖക്കല മാത്രം
എന്റെ സ്വരം നിറയെ നിൻ സ്വപ്നശ്രുതിലയം മാത്രം
തനിയേയിരുന്നാൽ നിൻ ഉടലൊളിക്കതിർ മാത്രം
പരിഭവം മറന്നാട്ടെ എന്റെ പാട്ടിന്റെയീണത്തിൽ അലിഞ്ഞാട്ടേ
(കുഞ്ഞിക്കുയിൽ..)
നിന്റെ മിഴിച്ചെണ്ടിലീ ഞാൻ ഒരു വരിവണ്ടായ് മാറാം
പ്രണയത്തിൻ മധുവുണ്ണാം മധുരമായൊന്നു മൂളാം
നിന്റെ ഇടനെഞ്ചിലീ ഞാൻ ഒരു നറുമുത്തായ് മാറാം
ഇണങ്ങുമ്പോൾ കുളിരേകാം പിണക്കത്തിലൊന്നു നുള്ളാം
പരിഭവം മറന്നാട്ടെ എന്റെ പാട്ടിന്റെയീണത്തിൽ അലിഞ്ഞാട്ടെ
(കുഞ്ഞിക്കുയിൽ..)