മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്
ശാക്തേയ സാരം നിന്‍ മഹസ്സ്
ശാശ്വതം നിന്‍ രാഗ തപസ്സ്
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്
വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും
പെയ്തൊഴിയും വര്‍ഷ സംഘര്‍ഷണത്തിലും (വസന്തോ ...)
തെളിയുന്നു സ്ത്രീത്വത്തിന്‍ നിത്യ ഭാവം ... (2)
സത്യമാം കാരുണ്യ സാന്ദ്രനീലം
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്
ഗുണത്താല്‍ നീ കുറൂര്‍ അമ്മയായ് തീരുമ്പോള്‍
ഗുരുവായൂരപ്പനും വണങ്ങും
ഉയിരിനും മേലെയാണഭിമാനമെന്നോതി (2)
ഇളയിടത്തമ്മയായ് നീ ഒരുങ്ങും (2)
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്
നന്മയില്‍ വിടരുന്ന ദര്‍ശന സൌരഭം
കുന്ദലതേ നിന്റെ ധര്‍മ്മ രോഷം
എന്നെന്നും ഓര്‍മ്മയില്‍ ഒഴുകിടും മോഹനം (2)
ഇന്ദുലേഖേ നിന്റെ നര്‍മ്മ ബോധം
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്
ശാക്തേയ സാരം നിന്‍ മഹസ്സ്
ശാശ്വതം നിന്‍ രാഗ തപസ്സ്
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്