Malayaalattil pennilla

മലയാളത്തില്‍ പെണ്ണില്ല
Year
Language

മലയാളത്തിൽ പെണ്ണില്ലാഞ്ഞു
മറുദേശത്തും പെണ്ണില്ലാഞ്ഞു
ബഹറിന്റെ അക്കരെ നിന്നൊരു
മണവാട്ടി പെൺകൊടി വന്നേ
പെൺകൊടി വന്നേ (മലയാള..)

മണവാട്ടിപ്പെണ്ണിനിണങ്ങിയ
മാപ്പിളയെ കിട്ടാഞ്ഞിട്ട്
ജന്നത്തിൽ നിന്നും നല്ലൊരു
പുന്നാരമാരൻ വന്നേ മാരൻ വന്നേ (മലയാള..)

മേലാകെ പൊന്നണിയിക്കാൻ
ഭൂലോകത്തിൽ പൊന്നില്ലാഞ്ഞു
അമ്പിളിതൻ നാട്ടിൽ ചെന്നു
പൊൻ പവനും വാങ്ങിയൊരുക്കി
പൊൻ പവനും വാങ്ങിയൊരുക്കി (മലയാള..)

മാൻ കണ്ണിൽ മയ്യെഴുതിക്കാൻ
മന്നിതിലെ മഷി പോരാഞ്ഞു
നക്ഷത്രച്ചെപ്പിൽ നിന്നും
നാലു തോണ്ടു മയ്യും വാങ്ങി (മലയാള..)

കാലിലിടും മൈലാഞ്ചിക്ക്
ചേലിത്തിരി പോരാഞ്ഞിട്ട്
മൂവന്തിച്ചോപ്പിൽ നിന്നും
മുന്നാഴിച്ചാറും വാങ്ങി (മലയാള..)

മുത്തിനു ഘനമില്ലാഞ്ഞു
മുല്ലക്കൊടി മുത്തും തന്നു

malayāḽattil pĕṇṇillāññu
maṟudeśattuṁ pĕṇṇillāññu
bahaṟinṟĕ akkarĕ ninnŏru
maṇavāṭṭi pĕṇgŏḍi vanne
pĕṇgŏḍi vanne (malayāḽa..)

maṇavāṭṭippĕṇṇiniṇaṅṅiya
māppiḽayĕ kiṭṭāññiṭṭ
jannattil ninnuṁ nallŏru
punnāramāran vanne māran vanne (malayāḽa..)

melāgĕ pŏnnaṇiyikkān
bhūlogattil pŏnnillāññu
ambiḽidan nāṭṭil sĕnnu
pŏn pavanuṁ vāṅṅiyŏrukki
pŏn pavanuṁ vāṅṅiyŏrukki (malayāḽa..)

mān kaṇṇil mayyĕḻudikkān
mannidilĕ maṣi porāññu
nakṣatraccĕppil ninnuṁ
nālu toṇḍu mayyuṁ vāṅṅi (malayāḽa..)

kāliliḍuṁ mailāñjikk
selittiri porāññiṭṭ
mūvandiccoppil ninnuṁ
munnāḻiccāṟuṁ vāṅṅi (malayāḽa..)

muttinu ghanamillāññu
mullakkŏḍi muttuṁ tannu