Malavillin malardedi

മഴവില്ലിന്‍ മലര്‍തേടി
Year
Language

മഴവില്ലിന്‍ മലര്‍ തേടീ
മണിവാനിന്‍ അതിര്‍ തേടീ
ഒരു രാഗഹംസമോ അനുരാഗ വീഥിയില്‍

മുന്തിരിക്കിണ്ണം നിറച്ചു വാനം
നിന്നിടും നേരം മിഴികള്‍ കിനാവിനാല്‍
ജീവനില്‍ എഴുതും ഗീതം
അഴകില്‍ അമൃതില്‍ കുളിരില്‍ ചിരിയില്‍
ഇരുമാനസം മുങ്ങുമ്പോള്‍
ഒരു മോഹം പൂക്കുമ്പോള്‍
മഴവില്ലിന്‍.......

കുങ്കുമപ്പൂക്കള്‍ അണിഞ്ഞു ഭൂമി
ഒരുങ്ങും നേരം ഉണരും വികാരങ്ങള്‍
ജീവനില്‍ വളര്‍ത്തും ദാഹം
അറിഞ്ഞും അലിഞ്ഞും
നുകര്‍ന്നും നിറഞ്ഞും
ഇരുമാനസം വിങ്ങുമ്പോള്‍
ഒരു മെയ്യായ് മാറുമ്പോള്‍
മഴവില്ലിന്‍.........

maḻavillin malar teḍī
maṇivānin adir teḍī
ŏru rāgahaṁsamo anurāga vīthiyil

mundirikkiṇṇaṁ niṟaccu vānaṁ
ninniḍuṁ neraṁ miḻigaḽ kināvināl
jīvanil ĕḻuduṁ gīdaṁ
aḻagil amṛtil kuḽiril siriyil
irumānasaṁ muṅṅumboḽ
ŏru mohaṁ pūkkumboḽ
maḻavillin.......

kuṅgumappūkkaḽ aṇiññu bhūmi
ŏruṅṅuṁ neraṁ uṇaruṁ vigāraṅṅaḽ
jīvanil vaḽarttuṁ dāhaṁ
aṟiññuṁ aliññuṁ
nugarnnuṁ niṟaññuṁ
irumānasaṁ viṅṅumboḽ
ŏru mĕyyāy māṟumboḽ
maḻavillin.........