Malavillaal magarasandhya

മഴവില്ലാൽ മകരസന്ധ്യ
Year
Language

മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു
മണിമേഘപ്പൂമാലകൾ മലർചൊരിയുന്നു
ചക്രവാളസീമയിൽ സന്ധ്യതീർക്കും വേദിയിൽ
നക്ഷത്രക്കതിരുകളായാടിയെങ്കിൽ നാം ആടിയെങ്കിൽ
(മഴവില്ലാൽ...)

ആകാശംപോലുമെനിക്കതിരുകളല്ലാ
അരികിലുണ്ടെങ്കിൽ നീയെന്നരികിലുണ്ടെങ്കിൽ
നരകംപോലും സ്വർഗ്ഗം ഏതുനാടും സ്വന്തം
ഹൃദയഗാന ഗന്ധർവൻ കൂടെയുണ്ടെങ്കിൽ
(മഴവില്ലാൽ...)

ധൂമകേതു വന്നാലും ഭയമെനിക്കില്ല
അലിഞ്ഞു ചേരുമ്പോൾ നിന്നിൽ
അലിഞ്ഞു ചേരുമ്പോൾ
ഉയരും പ്രേമവാനിൽ മോഹഗാനം പാടി
മധുരരാഗ വീണമീട്ടാൻ മദനനുണ്ടെങ്കിൽ
(മഴവില്ലാൽ...)

maḻavillāl magarasandhya mālayiḍunnu
maṇimeghappūmālagaḽ malarsŏriyunnu
sakravāḽasīmayil sandhyadīrkkuṁ vediyil
nakṣatrakkadirugaḽāyāḍiyĕṅgil nāṁ āḍiyĕṅgil
(maḻavillāl...)

āgāśaṁpolumĕnikkadirugaḽallā
arigiluṇḍĕṅgil nīyĕnnarigiluṇḍĕṅgil
naragaṁpoluṁ svarggaṁ edunāḍuṁ svandaṁ
hṛdayagāna gandharvan kūḍĕyuṇḍĕṅgil
(maḻavillāl...)

dhūmagedu vannāluṁ bhayamĕnikkilla
aliññu serumboḽ ninnil
aliññu serumboḽ
uyaruṁ premavānil mohagānaṁ pāḍi
madhurarāga vīṇamīṭṭān madananuṇḍĕṅgil
(maḻavillāl...)