മലർത്തേൻ മൊഴി നറുതേൻ കണം
നുകരും ശലഭമായ് ഞാൻ
കുടമുല്ലപ്പൂവുകൾ പൂത്തുലഞ്ഞൊരു
വസന്തം നീ എന്നഴകേ
ഓടി വന്ന തെന്നലിൽ തേടി എത്തി സൗരഭം
മോഹ മന്ത്ര ദൂതുമായ് ചായുറങ്ങെൻ മാരനെ
കണ്ടു നിന്നിൽ മിന്നി മറയും പൊൻ കിനാവുകള്‍
പൊൻ കിനാവുകൾ (മലർത്തേൻ മൊഴി……. ഞാൻ)
സ്നേഹപ്പൂ വിടർത്തും സുന്ദരീ നിന്നെ
കാണാനെന്തൊരു ചന്തം……
തൊട്ടുണർത്താൻ നിന്നിലെ നിന്നെ
പകരം തരുമോ നിൻ മൌനം
അടിവച്ചു വലം വരും നടയണയിൽ
മനസ്സിൽ തെളിയും രതിഭാവം…… (2)
താളത്തിലുയരും മേളങ്ങൾ
ചാലിച്ചു ചേർക്കും വർണങ്ങൾ
കണ്ടു നിന്നിൽ മറയും പൊൻ കിനാവുകൾ
പൊൻ കിനാവുകൾ
(മലർത്തേൻ )
പാടാത്ത പാട്ടിന്റെ ശീലുകൾ പാടി
ഈണത്തിൽ നിന്നെ പുണരാം
മൂവന്തി പൊന്മാനം മഞ്ചലൊരുക്കാൻ
കാത്തുനില്പൂ നമ്മെ
മഴയിൽ നനയുന്ന പുഴ പോലെ
കുളിരണിഞ്ഞുലഞ്ഞു നീ ഒഴുകുമ്പോൾ (2)
മുങ്ങാംകുഴിയിട്ടു നീരാടി
വലയിൽ വീണൊരു പൊൻവീണേ
കണ്ടു നിന്നിൽ മിന്നി മറയും പൊൻകിനാവുകൾ
പൊൻകിനാവുകൾ
(മലർത്തേൻ )