മലരൊളി തിരളുന്ന അധരനിരകളില്‍
സുരവനരമണികള്‍ തന്‍ സുഹാസം
സ്മരശരം ചൊരിയുന്ന കടമിഴിമുനയില്‍
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം
സുരകുലസേനാസിരനിരനീങ്ങി
മധുവിധു ഇതു കാണ്മാന്‍ വരുന്നൂ
പനിമതിതികഴുമീ പാതയിന്‍ നിരയേ
(അമരകുലങ്ങള്‍)
നന്ദനമധുവനഭൂവില്‍ എങ്ങും സുന്ദരതാരകള്‍ പൂത്തു
പതനിരപതിയാന്‍ പാട്ടുകള്‍ നിര്‍ത്തി മഞ്ഞലയാലേ രജനി
അമുതകണങ്ങള്‍ അടിമുടിതൂകി കുളിരല വീശുന്നു വെണ്‍മേഘം
ഇടിമിന്നല്‍ നടത്തുമീ നര്‍ത്തനം കാണ്‍കേ
(അമരകുലങ്ങള്‍)
malarŏḽi tiraḽunna adharaniragaḽil
suravanaramaṇigaḽ tan suhāsaṁ
smaraśaraṁ sŏriyunna kaḍamiḻimunayil
amaragulaṅṅaḽ sirikkuṁ pragāśaṁ
suragulasenāsiraniranīṅṅi
madhuvidhu idu kāṇmān varunnū
panimadidigaḻumī pādayin niraye
(amaragulaṅṅaḽ)
nandanamadhuvanabhūvil ĕṅṅuṁ sundaradāragaḽ pūttu
padanirabadiyān pāṭṭugaḽ nirtti maññalayāle rajani
amudagaṇaṅṅaḽ aḍimuḍidūgi kuḽirala vīśunnu vĕṇmeghaṁ
iḍiminnal naḍattumī narttanaṁ kāṇge
(amaragulaṅṅaḽ)