മലരിലും മനസ്സിലും മധുമാസ കാലം
മകരന്ദമൊഴുകുന്ന മധുവിധുയാമം
ഇതലിന്മേലിതളിടും സംഗമ മേളം
മണിച്ചെപ്പുതുറക്കുന്ന കനവിന്റെ താളം
ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ
ചിറകു ചിറകിന്മേല്‍ പടര്‍ന്നൂ
(മലരിലും...)
കല്‍പ്പനകളില്‍ ഒരു സ്വര്‍ണ്ണമരാളം
കളകളമുതിര്‍ക്കുന്ന കുളിരിന്റെ ഓളം
ആ...ഓ.....
കല്‍പ്പനകളില്‍ ഒരു സ്വര്‍ണ്ണമരാളം
കളകളമുതിര്‍ക്കുന്ന കുളിരിന്റെ ഓളം
പ്രാണഹര്‍ഷങ്ങളില്‍ പ്രണയത്തിന്നീണം
പരമാനന്ദത്തിന്‍ കടിഞ്ഞൂല്‍ നാണം
ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ
ചിറകു ചിറകിന്മേല്‍ പടര്‍ന്നൂ
(മലരിലും...)
പാതിരയും പൌര്‍ണ്ണമിയും പാടുന്ന ഗാനം
പരിരംഭണങ്ങള്‍ക്കു കൊതികൊള്ളും ദാഹം
ചിലമ്പിടും കരളിലെ മോഹതരംഗം
കുടഞ്ഞിടും നമുക്കുള്ളില്‍ ഉന്മാദ ഭാവം(2)
ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ
ചിറകു ചിറകിന്മേല്‍ പടര്‍ന്നൂ.....