മലരേ.. മാതളമലരേ..
മദനന്‍ മധുപന്‍ മുരളീലോലന്‍
മധുരം നുകരാന്‍ വരവായി നിന്നെ
മാറോടു ചേര്‍ക്കാന്‍ വരവായി..
ആയിരം തിരിയുള്ള ദീപം കൊളുത്തി
ആകാശ തിരുനട തുറന്നു
പാവനപ്രേമത്തിന്‍ പുഷ്പാഞ്ജലിയുമായ്
പാതിരാപ്പൂവുകള്‍ വിടര്‍ന്നു..
പാതിരാ പൂവുകള്‍ വിടര്‍ന്നു..
അനുരാഗ മാദകലഹരിയില്‍ മുഴുകി
അഭിലാഷവാഹിനി ഒഴുകി
സ്വര്‍ണ്ണത്തിന്‍ ചിറകുള്ള സ്വപ്നമരാളങ്ങള്‍
സ്വര്‍ഗ്ഗഗീതങ്ങളായ് പറന്നു..
സ്വര്‍ഗ്ഗ ഗീതങ്ങളായ് പറന്നു..