മലരണിപ്പന്തലിൽ നാണിച്ചു നാണിച്ചു മണവാട്ടി അണയുന്നു...
മലരണിപ്പന്തലിൽ നാണിച്ചു നാണിച്ചു മണവാട്ടി അണയുന്നു
താലം പിടിയ്ക്കുന്ന താരുണ്യഭാവങ്ങൾ കമ്മലിൽ ചിരിയ്ക്കുന്നു...
കമ്മലിൽ ചിരിയ്ക്കുന്നു....
തണ്ടൊടിഞ്ഞുള്ളൊരു താമരപ്പൂപോലെ......
തണ്ടൊടിഞ്ഞുള്ളൊരു താമരപ്പൂപോലെ തലകുനിയ്ച്ചിരിക്കുന്നു...
തങ്കക്കഴുത്തിങ്കൽ മംഗലച്ചരടിന്മേൽ പൊൻതാലി തിളങ്ങുന്നു...
പൊൻതാലി തിളങ്ങുന്നു...
മലരണിപ്പന്തലിൽ നാണിച്ചു നാണിച്ചു മണവാട്ടി അണയുന്നു...
മണവാട്ടി അണയുന്നു...
മണിവിളക്കെരിയുന്ന മണ്ഡപം വലംവച്ചു നവവധു നടക്കുന്നു...
നാദസ്വരത്തിന്റെ മംഗളസംഗീതം നറുംതേൻ ചൊരിയുന്നു....
നറുംതേൻ ചൊരിയുന്നു....
മലരണിപ്പന്തലിൽ നാണിച്ചു നാണിച്ചു മണവാട്ടി അണയുന്നു...
മണവാട്ടി അണയുന്നു...
ആയിരമായിരം സങ്കല്പസ്വപ്നങ്ങൾ ആശയിൽ വിരിയുമ്പോൾ...
ആയിരമായിരം സങ്കല്പസ്വപ്നങ്ങൾ ആശയിൽ വിരിയുമ്പോൾ
മധുവിധുരാവിൻ മണിയറവാതിൽ മലർക്കേ തുറക്കുന്നു...
മലർക്കേ തുറക്കുന്നു...
നാളുകൾ കഴിയുമ്പോൾ കാലമീ കൈകളിൽ സമ്മാനമേകുന്നു...
ഓമനക്കുട്ടനൊരു താമരക്കണ്ണനെ മാറോടണയ്ക്കുന്നു...
മാറോടണയ്ക്കുന്നു...
malaraṇippandalil nāṇiccu nāṇiccu maṇavāṭṭi aṇayunnu...
malaraṇippandalil nāṇiccu nāṇiccu maṇavāṭṭi aṇayunnu
tālaṁ piḍiykkunna tāruṇyabhāvaṅṅaḽ kammalil siriykkunnu...
kammalil siriykkunnu....
taṇḍŏḍiññuḽḽŏru tāmarappūbolĕ......
taṇḍŏḍiññuḽḽŏru tāmarappūbolĕ talaguniyscirikkunnu...
taṅgakkaḻuttiṅgal maṁgalaccaraḍinmel pŏndāli tiḽaṅṅunnu...
pŏndāli tiḽaṅṅunnu...
malaraṇippandalil nāṇiccu nāṇiccu maṇavāṭṭi aṇayunnu...
maṇavāṭṭi aṇayunnu...
maṇiviḽakkĕriyunna maṇḍabaṁ valaṁvaccu navavadhu naḍakkunnu...
nādasvarattinṟĕ maṁgaḽasaṁgīdaṁ naṟuṁten sŏriyunnu....
naṟuṁten sŏriyunnu....
malaraṇippandalil nāṇiccu nāṇiccu maṇavāṭṭi aṇayunnu...
maṇavāṭṭi aṇayunnu...
āyiramāyiraṁ saṅgalbasvapnaṅṅaḽ āśayil viriyumboḽ...
āyiramāyiraṁ saṅgalbasvapnaṅṅaḽ āśayil viriyumboḽ
madhuvidhurāvin maṇiyaṟavādil malarkke tuṟakkunnu...
malarkke tuṟakkunnu...
nāḽugaḽ kaḻiyumboḽ kālamī kaigaḽil sammānamegunnu...
omanakkuṭṭanŏru tāmarakkaṇṇanĕ māṟoḍaṇaykkunnu...
māṟoḍaṇaykkunnu...