Malarambaneludiya

മലരമ്പനെഴുതിയ
Year
Language

മലരമ്പനെഴുതിയ മലയാളകവിതേ
മാലേയകുളിര്‍ താവും മായാശില്‍പ്പമേ
കവിതേ കവിതേ കന്യകേ

ഹേമന്തസ്വപ്നങ്ങള്‍ വിടരും
രോമാഞ്ചമഞ്ചം നിന്‍ ഹൃദയം
പനിനീരിന്‍ മണമൂറും അധരം
അനുരാഗമുന്തിരിപവിഴം
കവിതേ കവിതേ കന്യകേ

തെളിനീലനിരമോലും മിഴിയില്‍
കരിനീലത്താമരയിതളില്‍
ഒരുകോടിത്തിരപാടും കടവില്‍
ഒരുകള്ളനോട്ടമായ് ഒളിക്കും
കവിതേ കവിതേ കന്യകേ

ആദ്യത്തെമധുവിധുരാത്രി
അഭിരാമസംഗീതരാത്രി
ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും
അഭിലാഷസംഗമരാത്രി
കവിതേ കവിതേ കന്യകേ........

malarambanĕḻudiya malayāḽagavide
māleyaguḽir tāvuṁ māyāśilppame
kavide kavide kanyage

hemandasvapnaṅṅaḽ viḍaruṁ
romāñjamañjaṁ nin hṛdayaṁ
paninīrin maṇamūṟuṁ adharaṁ
anurāgamundiribaviḻaṁ
kavide kavide kanyage

tĕḽinīlaniramoluṁ miḻiyil
karinīlattāmarayidaḽil
ŏrugoḍittirabāḍuṁ kaḍavil
ŏrugaḽḽanoṭṭamāy ŏḽikkuṁ
kavide kavide kanyage

ādyattĕmadhuvidhurātri
abhirāmasaṁgīdarātri
ātmāvil varṇṇaṅṅaḽudiruṁ
abhilāṣasaṁgamarātri
kavide kavide kanyage........