മാനം മുട്ടെ കെട്ടിപ്പൊക്കാം വിജ്ഞാന കൊട്ടാരങ്ങൾ
മാനം പോകാതെന്നും നേടാം മാമന്ത്ര പണ്ടാരങ്ങൾ
അക്കങ്ങൾ കെട്ടും മുറ്റത്തും പല്ലക്കിൽ ഐലേസാ ഐലേസാ
മാമാങ്കം കൂടും തിരുനാവാ തീരം തോറും
ആനന്ദത്തെയ്യം മണിമങ്കത്തോറ്റ തെയ്യം
(മാനം മുട്ടെ കെട്ടിപ്പൊക്കാം....)
വൺ ടൂ ത്രീ ഫോർ...
പള്ളിക്കൂടം തന്നിൽ പല പാഠങ്ങൾ നേടുമ്പോൾ
ഒന്നല്ലോ നാമെല്ലാരും
നാടും വീടും മാറാം പല വീടും കാടും തേടാം
ഓരോരോ നേരങ്ങളിൽ
ഇന്നലെകൾ താളം പിടിക്കും ഇന്നത്തെ നാളെകളെല്ലാം
അത്തിലുമിത്തിലുമൊരു മേളം
അതിനുത്തരമേകാൻ പലതാളം
അക്കരെയിക്കരെ ആടിവരുന്നതൊരക്ഷരമേളക്കം
ആഗേ പീചേ ബായി ബഹനേ സീധാ ചൽ സീധാ ചൽ
ആവോ ബച്ചോ ഭാരത് മേരീ മാതാജീ ഹേ ബോൽ
തന്താന തന്താന താന തന്താന തന്താനാന
തന്താന തന്താന താന തന്താനന (2)
ഓ...ഓ..ഓ..ഓ...
നല്ലോരല്ലോ നമ്മൾ പകയില്ലേയില്ല തമ്മിൽ
നാളത്തെ ചൈതന്യങ്ങൾ
സത്യത്തിൻ പൊൻ തേരിൽ പുതുലക്ഷ്യം തേടിപ്പോകും
നാടിന്റെ രോമാഞ്ചങ്ങൾ
ഈവഴിയിൽ പൊന്നു വിളയും
പൊന്നിട്ട നാവിന്മേൽ പുണ്യം വിതയ്ക്കും
അങ്ങനെയിങ്ങനെ ഒരു ജാലം
തിമൃതത്തകയെന്നൊരു പൂക്കാലം
തത്തക തിത്തക തക്കിട തരികിട തായമ്പകമേളം
മുന്നും പിന്നും നോക്കാതങ്ങനെ ഓരം പോ ഓരം പോ
ഏ ബീ സീ ഡീ ഈ എഫ് ജി എച്ച് ഐ ജെ കെ യു ഫൂൾ ച്ചേ
ഭാരതമേ പ്രിയമാതേ പാരിനൊരിമ്പം നീ
നിന്റെ മുന്നിൽ സൂര്യദാഹം പവനുരുക്കുമ്പോൾ
കുയിലായ് എൻ മനം അമൃതഗാനം പെയ്തുണരും
ഭാരതമേ പ്രിയമാതേ പാരിനൊരിമ്പം നീ
(മാനം മുട്ടെ...)