മഴമഞ്ഞിൻ പുലരിപ്പെണ്ണിൻ ചന്തം നീയേ
മഞ്ഞാള പൊന്നു പതിക്കും രാവും നീയേ
രാവോരം നിറയും തുടിയെൻ അരികിൽ നീളേ
മഴനീല പൊയ്കയിലാരോ നീന്തിയതാണേ
ഭൂപാളം തിരയും പുലരി പൊൻ നിറമാണേ
കുടമഞ്ഞായ് പടരും നീയൊരു താഴമ്പൂവാണേ
(മഴമഞ്ഞിൻ......)
കുളിരോലും പരിഭവമെന്തേ തിരയിളകും കുറുമൊഴിയെന്തേ
പുലരി പൊൻ തങ്കക്കുടമായ് നിറയണ്ടേ
തൂവാനക്കാറ്റിൻ ചിരിയിൽ നിറയേണ്ടെ (കുളിരോലും..)
കതിരു പെണ്ണിന്റെ മിഴിയിലേറി ഞാൻ
നറുനിലാവിന്റെ ഭംഗി കാണവേ കണ്മണി ഓ...ഓ,..
ചൊടിയിലെപ്പൊഴും തേനണിഞ്ഞു നീ
മോഹമാരിയായ് പൂത്തു വന്നു നീ വിണ്മണീ ഓ..ഓ....
(മഴമഞ്ഞിൻ......)
തേൻ കടവ് തിങ്കളു വെട്ടം ആനന്ദ തിനകൊയ് മേളം
കതിരോല പെണ്ണിൻ വീട്ടിൽ സിന്ദൂരപ്പൂരം
കതിരോനെ കണ്ണടയാക്കും കണ്ണാടിപ്പൂരം (തേൻ കടവ്..)
രാത്രിക്കുങ്കുമ പൊട്ടണിഞ്ഞു നീ
കാട്ടുപൂവിന്റെ കള്ളനാണമായ് വിണ്മണീ ഓ..ഓ..
ഇടയ നെഞ്ചകം ലോലമായ് നിൻ
ഹൃദയ ഗീതകം ചൊല്ലി നിൽക്കവേ കണ്മണീ ഓ..ഓ..
(മഴമഞ്ഞിൻ......)