മലകളേ മലരുകളേ
പുഴകളേ ആ പൂങ്കിളികളേ.....
(മലകളേ....) - 2
ഉദയസൂര്യൻ അഗ്നിപോലെ ഇന്നും
എന്റെ ഉള്ളിലും തുള്ളിടുന്നതറിഞ്ഞൂ
മലകളേ മലരുകളേ
പുഴകളേ ആ പൂങ്കിളികളേ
ലലലാ...ലലലാ...
എൻ കരളിൽ ഞാൻ രചിച്ച പൊൻകിനാക്കൾ കൊയ്യാൻ
ഞാൻ കൊതിച്ചു കോർത്തുവെച്ച മാലചാർത്തുവാൻ
(എൻ കരളിൽ.....)
എന്റെ നാഥൻ വന്നിടും എന്നരികിൽ വന്നിടും - 2
പുതിയ പൂനിലാവുപോലെ പുഞ്ചിരിച്ചു നിന്നിടും
(മലകളേ.....)
ലലലാ...ലലലാ...
വിരുന്നുകാരൻ വരുന്ന കഥ കാറ്റുവന്നു തള്ളി
കരളിനുള്ളിലെ പൊൻകിനാക്കൾ ഏറ്റുപാടി
(വിരുന്നുകാരൻ.....)
എന്റെ മോഹം പൂത്തിടും എന്റെ ദാഹം തീർത്തിടും - 2
എൻ കിനാവിലെന്നുമെന്നും നിന്നെ മാത്രം ഓർത്തിടും
(മലകളേ....)