ആഹാഹാ... ഓഹോഹോ....
മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
ഹൃദയസരസ്സിലേ കളഹംസമേ
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
പച്ചച്ച പാടത്തെ പനംതത്തയോ
പഞ്ചവര്‍ണ്ണമിണങ്ങും പൈങ്കിളിയോ
പനംതത്തയല്ല പൈങ്കിളിയല്ല ഞാനീ
പാട്ടുകാരനെ തൊഴും കളിത്തോഴിയല്ലൊ
ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നോളമെന്നുടെ
ഓര്‍മ്മയിലെന്നെന്നും ദീപുവേട്ടനല്ലേ
ഓര്‍ത്തിരിക്കും നിന്നെമാത്രം ഈ സന്ധ്യയില്‍
ഓമനേ നീയെൻ സ്വന്തമല്ലേ