മഴ മഴ മഴ മഴ....
മഴ മഴ മഴ മഴ....
പുതുമഴ പൂമഴ
മാനത്തെ കറുമ്പികള്‍
ആകശഗംഗയിലെ തീര്‍ത്ഥം കോരി
മഞ്ഞും തൂകും
പുതുമഴ തേന്മഴ (2) (മഴ മഴ..)
പൂകൈത പുഴയില്‍ നീന്തി പൂന്തോണി കടവിലേന്തി (2)
പൊന്‍ തേരില്‍ എന്‍ അരികില്‍ വാ മണിമാര
മാനതതിന്‍ അമ്പിളിയില്ല ഒളിഞ്ഞുനോക്കാന്‍
മാലോകരാരുമില്ല മറഞ്ഞുനില്‍ക്കാന്‍
ഇത്തിരി ഇത്തിരി ചൂടു പകരന്‍ വാ (മഴ മഴ..)
വെള്ളാരം കുന്നില്‍ കേറി മലര്‍വാക കാട്ടിലിറങ്ങി
കുഴലൂതി സുഗന്ധവുമായ് കുളിര്‍കാറ്റേ വാ
താരിളം മേനിയിലാകെ പരാഗം പൂശൂ
തരുണ്യ സ്വപ്നങ്ങള്‍ക്കു സുഗന്ധം നല്‍കൂ
മനസ്സിനൊരിത്തിരിയിത്തിരി
ലഹരി പകരന്‍ വാ (മഴ മഴ..)