Mala kondoru pooccend

മല കൊണ്ടൊരു പൂച്ചെണ്ട്
Year
Language

ഓ...ഓ...ഓ....
മലകൊണ്ടൊരു പൂച്ചെണ്ടു്...മരതകപൂച്ചെണ്ടു്
മഞ്ഞിൻ തുള്ളികൾ ഇറ്റിറ്റു വീഴുന്ന മന്ദസ്മിതങ്ങൾ
പൂവിട്ടു നിൽക്കുന്ന മലകൊണ്ടൊരു പൂച്ചെണ്ടു്..ഓ ഹോ..
മലകൊണ്ടൊരു പൂച്ചെണ്ടു്...ഓ ഹോയ്...(4)

ഇളവെയിലിനെ തുയിലുണർത്തുന്ന
കിളികൾ കളമൊഴികൾ
ഇളവെയിലിനെ തുയിലുണർത്തുന്ന
കിളികൾ കളമൊഴികൾ
ഇളം കാറ്റിനെ ഇക്കിളി കൂട്ടുന്ന ശലഭങ്ങൾ
വർണ്ണ വിസ്മയങ്ങൾ...
കേരവൃക്ഷങ്ങൾ മുത്തുക്കുട പിടിക്കും
കേരളം ഭൂമിയിലെ സ്വർഗ്ഗം...
തിന്താരോ തിന്താരോ തിന്താരോ
തകതക തകതക തകതക തെയ്...(2)
മലകൊണ്ടൊരു പൂച്ചെണ്ടു്...മരതകപൂച്ചെണ്ടു്..

ഹരിതഭംഗിയിൽ കൊലുസ്സുചാർത്തുന്ന
പാലരുവി...തേനരുവി...
ഹരിതഭംഗിയിൽ കൊലുസ്സുചാർത്തുന്ന
പാലരുവി...തേനരുവി...
അരികിലെത്തുമ്പോൾ അമൃതം തൂവുന്ന
തളിരിലകൾ പുൽക്കൊടികൾ
ഭൂമിദേവിക്കെന്നും മധുരപ്പതിനേഴു്...
കേരളം മണ്ണിതിലെ സ്വർഗ്ഗം....
തിന്താരോ തിന്താരോ തിന്താരോ
തകതക തകതക തകതക തെയ്...(2)
(മലകൊണ്ടൊരു പൂച്ചെണ്ടു്....)

o...o...o....
malagŏṇḍŏru pūccĕṇḍu്...maradagabūccĕṇḍu്
maññin duḽḽigaḽ iṭriṭru vīḻunna mandasmidaṅṅaḽ
pūviṭṭu nilkkunna malagŏṇḍŏru pūccĕṇḍu്..o ho..
malagŏṇḍŏru pūccĕṇḍu്...o hoy...(4)

iḽavĕyilinĕ tuyiluṇarttunna
kiḽigaḽ kaḽamŏḻigaḽ
iḽavĕyilinĕ tuyiluṇarttunna
kiḽigaḽ kaḽamŏḻigaḽ
iḽaṁ kāṭrinĕ ikkiḽi kūṭṭunna śalabhaṅṅaḽ
varṇṇa vismayaṅṅaḽ...
keravṛkṣaṅṅaḽ muttukkuḍa piḍikkuṁ
keraḽaṁ bhūmiyilĕ svarggaṁ...
tindāro tindāro tindāro
tagadaga tagadaga tagadaga tĕy...(2)
malagŏṇḍŏru pūccĕṇḍu്...maradagabūccĕṇḍu്..

haridabhaṁgiyil kŏlussusārttunna
pālaruvi...tenaruvi...
haridabhaṁgiyil kŏlussusārttunna
pālaruvi...tenaruvi...
arigilĕttumboḽ amṛtaṁ tūvunna
taḽirilagaḽ pulkkŏḍigaḽ
bhūmidevikkĕnnuṁ madhurappadineḻu്...
keraḽaṁ maṇṇidilĕ svarggaṁ....
tindāro tindāro tindāro
tagadaga tagadaga tagadaga tĕy...(2)
(malagŏṇḍŏru pūccĕṇḍu്....)