മക്കത്തെ ചന്ദ്രികപോലൊരു സുന്ദരിപ്പെണ്ണ്
മൈലാഞ്ചിയണിഞ്ഞു നടക്കും പൈങ്കിളിപ്പെണ്ണ്
കൊതിച്ച ബീവിയെ വിളിക്കുവാനൊരു പുന്നാരക്കാരന്‍
ഒളിച്ചു വച്ചൊരു കിളിച്ച മോഹമായ് കിന്നാരക്കാരന്‍
വരുന്നല്ലോ വിരുന്നല്ലോ ഇരുന്നല്ലോ
ചിരിയോടെ മുന്നിലേ
(മക്കത്തെ)
പൊന്നും കിനാവേ മിന്നും കനിയേ
കണ്ണിനമൃതല്ലേ (പൊന്നും)
ഇന്ന് വരും നിന്‍ മുന്നില് മാരന്‍
ചുണ്ടില്‍ ഗാനവുമായ് (ഇന്ന് വരും)
മാരനെ കാണുമ്പം നാണിച്ചീടല്ലേ
ഓടിയൊളിക്കല്ലേ ...ഓടിയൊളിക്കല്ലേ
കാണാതവന്‍ വന്നു കണ്ണൊന്നു പൊത്തിയാല്‍
കള്ളീ നീ ഓടല്ലേ ..കള്ളീ നീ ഓടല്ലേ ...
കിളിവാതിലില്‍ വന്നു വിളിച്ചാല്‍
കുളിര്‍ കോരി നിറയ്ക്കാന്‍ വന്നാല്‍
മുഹബ്ബത്തായ് നിന്ന് കുഴഞ്ഞാല്‍
ഒരു മുത്തം തന്നു കഴിഞ്ഞാല്‍
പിണങ്ങല്ലേ നടുങ്ങല്ലേ കളിയല്ല ഓര്‍ത്തോ
കരളല്ലേ പോരുളല്ലേ ചിരിയല്ലേ ഓര്‍ത്തോ
(പിണങ്ങല്ലേ X3)
സുല്‍ത്താനുമായി ദുനിയാവിലെങ്ങും
ചുറ്റിക്കറങ്ങേണം (സുല്‍ത്താനുമായി )
പത്തുമാസം കഴിഞ്ഞാലോ നീയൊരു
ഉമ്മയായ് തീരേണം (പത്തു)
മുത്തിനെക്കണ്ടാല്‍ വാപ്പാനെപ്പോലെ
ഒത്തങ്ങിരിക്കേണം (മുത്തിനെ)
ഒത്തങ്ങിരിക്കേണം
കണ്ടാലവനെ ആരും എടുത്തു
മുത്തം കൊടുക്കേണം
കളിയായവന്‍ ഒന്ന് ചിരിച്ചാല്‍
കിളി പോലവന്‍ ഒന്ന് മൊഴിഞ്ഞാല്‍
ഒരു സ്വര്‍ഗ്ഗം കണ്ടിടുമല്ലോ
ഒരു സ്വപ്നം പൂത്തിടുമല്ലോ
മറക്കല്ലേ വെറുക്കല്ലേ ഞങ്ങളെയന്നു
വിളിക്കുമ്പം ചിരിക്കുവാന്‍ മറക്കല്ലേ ബീവീ
(മക്കത്തെ)